Image

മലയാള സിനിമയെ ഇന്ന് ഈ നിലയില്‍ എത്തിച്ചത് ഫഹദ് ഫാസിലാണ്' പ്രശംസിച്ച് നിര്‍മ്മാതാവ്

Published on 15 February, 2020
മലയാള സിനിമയെ ഇന്ന് ഈ നിലയില്‍ എത്തിച്ചത് ഫഹദ് ഫാസിലാണ്' പ്രശംസിച്ച് നിര്‍മ്മാതാവ്
മലയാള സിനിമയില്‍ ഇന്നത്തെ നിലയില്‍ ചില മാറ്റങ്ങള്‍ വന്നതിന് കാരണം നടന്‍ ഫഹദ് ഫാസിലാണെന്ന് വെളിപ്പെടുത്തി നിര്‍മ്മാതാവ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രമുഖ നിര്‍മ്മാതാവുമായ കല്ലൂര്‍  ശശിയാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയിരിക്കുന്നത്. റിയലിസ്റ്റിക്കായി അഭിനയിക്കാനാണ് ഇപ്പോള്‍ പുതുതലമുറയിലെ നടന്മാര്‍ ശ്രമിക്കുന്നതെന്നും ഇതിന് തുടക്കം കുറിച്ചത് ഫഹദ് ഫാസിലാണെന്നും കല്ലിയൂര്‍ ശശി വ്യക്തമാക്കുന്നു. 

'അതിഭാവുകത്വം ഇല്ലാതെ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ തന്നെയാണ് ഇപ്പോള്‍ കൂടുതല്‍. അത് നല്ലൊരു സൈന്‍ ആണ്. പുതിയ തലമുറയില്‍ ഫഹദ് ഫാസിലാണ് അതിന് തുടക്കമിട്ടത്. ഇടക്കാലത്ത് വിട്ടുനിന്നിട്ട് തിരിച്ചുവന്ന് ചെയ്ത സിനിമകള്‍ എല്ലാം മികച്ചതായിരുന്നു. നല്ല കാലിബര്‍ ഉള്ള നടനാണ് ഫഹദ്. ന്യൂജനറേഷന്‍ നടന്മാരില്‍ ആര്‍ട്ടിസ്റ്റ് എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന ഒരാളേയുള്ളൂ, അത് ഫഹദ് ഫാസിലാണ് .

യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. ഇടക്കാലത്ത് വന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ ഫഹദ് ഫാസിലല്ലാതെ മറ്റൊരു അറിയപ്പെടുന്ന ഹീറോയും അഭിനയിക്കാന്‍ തയ്യാറാവില്ല. അവരെല്ലാം സ്വന്തം ഇമെജേ നോക്കത്തുള്ളൂ. ഫഹദ് അവിടെ നോക്കിയത് തന്റെ കഥാപാത്രമായിരുന്നു. ചുരുക്കം ചിലര്‍ക്കെ അതിന് കഴിയൂ'- ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കല്ലിയൂര്‍ ശശിയുടെ പ്രതികരണം.
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ട്രാന്‍സ് റിലീസിന് തയ്യാറെടുക്കുകയാണ്. നസ്രിയയാണ് നായിക. ചിത്രം സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദ് ആണ്. ഫെബ്രുവരി 20നാണ് ചിത്രം റിലീസിന് എത്തുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക