Image

മഹാത്മാഗാന്ധി, പഴശ്ശിരാജ എന്നിവരെ പോലെ സ്വാതന്ത്ര്യത്തിനായി പോരാടിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍" : സംവിധായകന്‍ പ്രിയദര്‍ശന്‍

Published on 16 February, 2020
മഹാത്മാഗാന്ധി, പഴശ്ശിരാജ എന്നിവരെ പോലെ സ്വാതന്ത്ര്യത്തിനായി പോരാടിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍" : സംവിധായകന്‍ പ്രിയദര്‍ശന്‍

ലോക മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസിന് ഒരുങ്ങുകയാണ്. ചരിത്രപുരുഷന്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥ അഭ്രപാളികളില്‍ എത്തുമ്ബോള്‍ ഇന്ത്യയിലെതന്നെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നായി 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' മാറുകയാണ്. മാര്‍ച്ച്‌ 26 ലോകവ്യാപകമായി ആയിരത്തോളം തിയേറ്ററുകളിലെത്തുന്ന ചിത്രത്തെക്കുറിച്ചു വലിയ പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ഉള്ളത്. എന്തുകൊണ്ടാണ് കുഞ്ഞാലിമരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ തയ്യാറായത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിക്കൊണ്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തുവന്നിരിക്കുകയാണ്.ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹാത്മാഗാന്ധി, ശിവാജി മഹാരാജ്, വേലുത്തമ്ബി ദളവാ, പഴശ്ശിരാജ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ ദേശസ്നേഹികളെ പോലെ സ്വന്തം നാടിനു വേണ്ടി പോരാടിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍. അത് നാടിനോട് വരും തലമുറയ്ക്കും പറഞ്ഞു കൊടുക്കേണ്ട കടമ തനിക്കുണ്ട് അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നത് കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ്. കുഞ്ഞാലിമരയ്ക്കാരിനെക്കുറിച്ച്‌
കൂടുതലായി അറിയാത്തവര്‍ക്കും വരും തലമുറയ്ക്കും വേണ്ടി ഉള്ള ഒരു പാഠപുസ്തകം തന്നെയായിരിക്കും ഈ ബ്രഹ്മാണ്ഡ ചിത്രം എന്ന കാര്യം ഉറപ്പാണ്.

എന്നാല്‍ ചിത്രം ചരിത്രത്തോടു എത്ര ശതമാനം നീതി പുലര്‍ത്തുന്നു എന്ന സിനിമ കണ്ടു കഴിഞ്ഞാല്‍ മാത്രമേ പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും നിശ്ചയിക്കാന്‍ ആവുകയുള്ളൂ. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അക്ഷരാര്‍ത്ഥത്തില്‍ വാനോളമാണ്. മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാരായുള്ള പ്രകടനം കാണാന്‍ മലയാള സിനിമാ ലോകം വളരെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ദൃശ്യ വിസ്മയമായി ഈ ചിത്രം മാറുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഈ ആത്മവിശ്വാസമാണ് പ്രേക്ഷകര്‍ക്ക് ചിത്രത്തോടുള്ള ആകാംഷ വര്‍ദ്ധിപ്പിക്കാന്‍ കാരണം. എന്തായാലും മാര്‍ച്ച്‌ 26ന് മലയാള സിനിമാ ചരിത്രത്തിലെ സ്വര്‍ണ്ണ ലിപികളാല്‍ രചിക്കപ്പെടുന്ന ദിനം തന്നെയായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക