Image

പ്രയാഗയുടെ വാലന്റൈ ഫാഷന്‍; ചുവപ്പില്‍ തിളങ്ങി നടി; വൈറലായി ചിത്രങ്ങള്‍

Published on 16 February, 2020
പ്രയാഗയുടെ വാലന്റൈ ഫാഷന്‍; ചുവപ്പില്‍ തിളങ്ങി നടി; വൈറലായി ചിത്രങ്ങള്‍
മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ നായിക വേഷത്തില്‍ എത്തിയ യുവതാരമാണ് പ്രയാഗ മാര്‍ട്ടിന്‍. കന്നഡ സിനിമയിലും താരം സജീവമാണ്. മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തയായി പഠനവും അഭിനയവും ഒരു പോലെ കൊണ്ടു പോകുന്ന താരമാണ് പ്രയാഗ. മുന്‍പത്തേക്കാള്‍ ശരീരഭാരം കുറച്ച് അതിസുന്ദരിയായുള്ള പ്രയാഗയുടെ ലുക്ക് ആരാധകരെ ഞെട്ടിച്ചിരുന്നു.

പ്രണയദിനത്തില്‍ ഫാഷന്റെ കാര്യത്തിലും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രയാഗ.  പ്രണയത്തിന്റെ നിറമായ ചുവപ്പില്‍ തന്നെയാണ് പ്രയാഗ തിളങ്ങിയത്. തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരത്തിന്റെ ലുക്കും ആരാധകര്‍ ഏറ്റെടുത്തു. ടി&എം സിഗ്‌നേച്ചര്‍ ആണ് പ്രയാഗയുടെ കിടിലന്‍ വസ്ത്രം ഡിസൈന്‍ ചെയ്തത്.

ക്രേപ് സില്‍ക്ക് തുണികൊണ്ടാണ് വസ്ത്രം തയാറാക്കിയിരിക്കുന്നത്. 'V' ഷെയ്പ്പിലുള്ള കഴുത്തിന്റെ ഭാഗം പച്ചയും ചുവപ്പും ഗോള്‍ഡന്‍ ഷെയ്ഡുകളിലുള്ള എംബെല്ലിഷ്‌മെന്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കയ്യിന്റെ സ്ലീവിലും ജോമെട്രിക് കട്ടുകള്‍ ഉണ്ട്. ഓവര്‍ലാപിങ്ങും ബോക്‌സ്പ്ലീറ്റുകളും ചേരുമ്പോള്‍ ഔട്ട്ഫിറ്റ് സ്‌റ്റൈലിഷ് ആകുന്നു എംബല്ലിഷ്‌മെന്റുകള്‍ നിറഞ്ഞ സ്‌കിന്‍ കളര്‍ പാന്റ്‌സ് ആണ് ഇതിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഈ വസ്ത്രത്തില്‍ അതിസുന്ദരിയായാണ് പ്രയാഗയെ കാണാന്‍ സാധിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക