Image

തലയോട്‌ പിളര്‍ക്കും' : സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്‌ 'അനുകരിക്കരുത്‌'; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

Published on 17 February, 2020
തലയോട്‌ പിളര്‍ക്കും' : സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്‌ 'അനുകരിക്കരുത്‌'; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

സമൂഹമാധ്യമങ്ങള്‍ വ്യാപകമായതോടെ നിരവധി ചലഞ്ചിം?ഗ്‌ വീഡിയോകള്‍ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്‌. ഐസ്‌ ബക്കറ്റ്‌ , കീ കീ , ബോട്ടില്‍ ചലഞ്ച്‌, മേരി പോപ്പിന്‍സ്‌ , ഗോള്‍ഡ്‌ ബാര്‍ തുടങ്ങിയ നിരവധി ചലഞ്ചുകള്‍ സൈബര്‍ ലോകത്ത്‌ ശ്രദ്ധ നേടി കഴിഞ്ഞു. 

ഇവയില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്‌. ടിക്‌ ടോക്കിലൂടെ തരംഗമാകുന്ന ഈ ചലഞ്ച്‌ വലിയ അപകടം ക്ഷണിച്ചുവരുത്തലാണെന്ന്‌ വീഡിയോയില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌.


ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്‌കള്‍ ബ്രേക്കര്‍ പോലുള്ള ഗെയിമിംഗ്‌ ചലഞ്ചുകള്‍ അനുകരിക്കരുതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്‌ കേരളാ പൊലീസ്‌. 

അപകടകരമായ ഇത്തരം ചലഞ്ചുകള്‍ അനുകരിക്കുന്നത്‌ വഴി നിരവധിപ്പേര്‍ക്ക്‌ ഗുരുതരമായി പരിക്ക്‌ പറ്റിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്നും പൊലീസ്‌ പറയുന്നു. ഫേസ്‌ബുക്ക്‌ പേജ്‌ വഴിയാണ്‌ കേരളാ പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

ഈ ചലഞ്ചുകള്‍ നമ്മുടെ കുട്ടികളുള്‍പ്പെടെയുള്ളവര്‍ അനുകരിക്കാതിരിക്കുന്നതിന്‌ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലര്‍ത്തേണ്ടതാണെന്നും പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കിുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക