Image

വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടെത്തി

Published on 17 February, 2020
 വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടെത്തി


തെന്മല: റോസ്‌മല വനം കാണാനനെത്തി വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടുകിട്ടി. കോട്ടയം പുതുപ്പള്ളി കൊച്ചുപാറയില്‍ വീട്ടില്‍ സുമേഷിനെ(22)യാണ്‌ പോലീസും വനപാലകസംഘവും ചേര്‍ന്ന്‌ രാവിലെ തെന്മല പോലീസ്‌ സ്റ്റേഷനിലെത്തിച്ചത്‌.

ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ സുഹൃത്ത്‌ അജേഷിനൊപ്പം സുമേഷ്‌  ബൈക്കില്‍ റോസ്‌മലയിലെത്തിയത്‌.

വന യാത്രയ്‌ക്കിടയില്‍ ഉള്‍വനത്തില്‍കാട്ടുപോത്തിനെ കണ്ട്‌ ഇരുവരും ഭയന്നോടി. ഇതിനിടയില്‍ സുമേഷ്‌ വനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

 ഇയാള്‍ വിവരം മൊബൈല്‍ ഫോണില്‍ പോലീസിലറിയിക്കുകയും ലൊക്കേഷനും മറ്റും വെളിപ്പെടു?ത്തുകയും ചെയ്‌തു. പിന്നീട്‌ മൊബൈല്‍ റെ ചാര്‍ജ്‌ തീര്‍ന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല.  രാത്രി വൈകിയും പോലീസും വനപാലകരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന്‌ രാവിലെ നടത്തിയ തെരച്ചിലിലാണ്‌ സുമേഷിനെ കണ്ടെത്തിയത്‌. സുമേഷ്‌ രാത്രി മുഴുവനും മരത്തിന്‌ മുകളില്‍ കഴിച്ചുകൂട്ടിയതായാണ്‌ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക