Image

പുതിയ പ്രചാരണവുമായി സണ്ണി ലിയോണ്‍, ചര്‍മ്മം പൊളിച്ചെടുക്കുന്ന പോസ്റ്റര്‍ വൈറല്‍

Published on 17 February, 2020
പുതിയ പ്രചാരണവുമായി സണ്ണി ലിയോണ്‍, ചര്‍മ്മം പൊളിച്ചെടുക്കുന്ന പോസ്റ്റര്‍ വൈറല്‍

തുകല്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള പ്രചാരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുമായി (PETA- പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്) ചേര്‍ന്നാണ് സണ്ണി ലിയോണ്‍ പുതിയ ക്യാംപെയ്ന് തുടക്കമിട്ടത്. സണ്ണിയുടെ പുറംതൊലി അടര്‍ത്തിയെടുക്കുന്ന രീതിയില്‍ ചിത്രീകരിച്ച പരസ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


നിലവില്‍ പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് സണ്ണി ലിയോണ്‍. പെറ്റയുടെ പല ക്യാംപെയ്നിലും സണ്ണി സജീവമായി പങ്കെടുക്കുന്നുണ്ട്. തുകല്‍ വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഏതാനും വര്‍ഷങ്ങളായി പെറ്റ ബോധവത്കരണം നടത്തുന്നുണ്ട്. മൃഗങ്ങളുടെ തൊലി പൊളിച്ചെടുത്താണ് തുകല്‍ ഉണ്ടാക്കുന്നതെന്നും ഇത് ഉപേക്ഷിക്കണമെന്നുമായിരുന്നു ആഹ്വാനം.

സണ്ണി ലിയോണ്‍ ഈ ക്യാംപെയ്ന് നേരത്തെ തന്നെ പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പരസ്യം. സണ്ണി ലിയോണിന്റെ തൊലി വലിച്ചെടുക്കുന്നതും ചോര ഒലിക്കുന്നതുമാണ് പരസ്യത്തിലുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക