Image

നടി രമ്യ നമ്ബീശന്‍ പുതിയ മേഖലയിലേക്ക് കൂടി ചുവടുവെക്കുന്നു! ഇനി അറിയപ്പെടുക സംവിധായികയായി

Published on 17 February, 2020
നടി രമ്യ നമ്ബീശന്‍ പുതിയ മേഖലയിലേക്ക് കൂടി ചുവടുവെക്കുന്നു! ഇനി അറിയപ്പെടുക സംവിധായികയായി

നടിയും ഗായികയുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് രമ്യ നമ്ബീശന്‍. കുറച്ച്‌ കാലം മുന്‍പ് വരെ മലയാളത്തില്‍ നിന്ന് മാറി തമിഴ് അടക്കമുള്ള ഭാഷ ചിത്രങ്ങളിലായിരുന്നു രമ്യ അഭിനയിച്ച്‌ കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വൈറസ്, എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച്‌ വരവ് നടത്തി. ഒപ്പം അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ ഈ വര്‍ഷവും അതിഗംഭീര പ്രകടനമാണ് രമ്യ കാഴ്ച വെച്ചിരിക്കുന്നത്.


ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി പ്രേക്ഷകര്‍ക്കിടയില്‍ തംരഗമുണ്ടാക്കിയിരുന്നു. രമ്യ നമ്ബീശന്‍ എന്‍കോര്‍ എന്ന പേരിലുള്ള ചാനലില്‍ പലപ്പോഴും മ്യൂസിക് വീഡിയോസ് ആണ് വരാറുള്ളത്. ഇതിനിടെ മറ്റൊരു മേഖലയിലേക്ക് കൂടി രമ്യ നമ്ബീശന്‍ ചുവടു മാറുകയാണ്. ഇനി മുതല്‍ രമ്യയുടെ പേരിനൊപ്പം സംവിധായികയാണെന്നുള്ള റോളും ഉണ്ടാവും.


ഒരു ഹ്രസ്യചിത്രം ഒരുക്കി കൊണ്ടാണ് രമ്യ നമ്ബീശന്‍ സംവിധാനത്തിലേക്ക് എത്തുന്നത്. അണ്‍ഹൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം രമ്യയുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് പുറത്ത് എത്തിക്കുന്നത്. സമൂഹത്തില്‍ സത്രീകള്‍ നേരിടുന്ന ചില പ്രതിസന്ധിയെ കുറിച്ചാണ് ഹ്രസ്യചിത്രം പറയുന്നത്. വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന കാര്യം നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞിരിക്കുന്നത്. രമ്യയുടെ സഹോദരനായ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക