Image

പരീക്ഷാ പേടി മാറ്റാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍

Published on 17 February, 2020
പരീക്ഷാ പേടി മാറ്റാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍
തിരുവനന്തപുരം: പരീക്ഷാ പേടിക്കു പരിഹാരം തേടി ക്ഷേത്രത്തിലെത്തിയ 10ാംക്ലാസ് വിദ്യാര്‍ഥിനിയെ വിശ്രമ കേന്ദ്രത്തില്‍ എത്തിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍. ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ ബാലരാമപുരം പെരിങ്ങമല സ്വദേശി മണിയപ്പന്‍ (മണി സ്വാമി –55) ആണു പിടിയിലായത്. പൊലീസ് പറഞ്ഞത് : പരീക്ഷാ പേടി മാറ്റണമെന്ന ആവശ്യവുമായി ഒരാഴ്ച മുന്‍പാണ് അമ്മയ്‌ക്കൊപ്പം   വിദ്യാര്‍ഥിനി ക്ഷേത്രത്തിലെത്തിയത്.

തിരക്കായതിനാല്‍ നാലു ദിവസം കഴിഞ്ഞു വരാന്‍ പൂജാരി ആവശ്യപ്പെട്ടു. ഇതനുസരിച്ചു കഴിഞ്ഞ ദിവസം പെണ്‍കുട്ടി തനിച്ചു ക്ഷേത്രത്തിലെത്തി. നട അടയ്ക്കുന്നതുവരെ പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി. ശേഷം ശ്രീകോവിലിനു പിന്നിലുള്ള ഇരുനില കെട്ടിടത്തില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. അവിടെ നിന്നു ഇറങ്ങി ഓടിയ പെണ്‍കുട്ടി വീട്ടുകാരെ കാര്യം അറിയിച്ചു. വീട്ടുകാര്‍ അന്നു തന്നെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പോക്‌സോ നിയമം ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പൂജാരിയെ റിമാന്‍ഡു ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക