Image

ശബരിമലയില്‍ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ല; കേന്ദ്രം സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

Published on 17 February, 2020
ശബരിമലയില്‍ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ല; കേന്ദ്രം സുപ്രീം കോടതിയില്‍ നിലപാടറിയിക്കും
ന്യൂഡല്‍ഹി:  ശബരിമലയിലെ യുവതി പ്രവേശന വിലക്കിനെ വിശാല ബെഞ്ചിന് മുമ്പാകെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കും. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും വിശ്വാസവും ആയി ബന്ധപ്പെട്ട ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആചാരങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. 

പ്രത്യേക ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രങ്ങളുടെ വിവരങ്ങളും സുപ്രീം കോടതിക്ക് കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തില്‍ സ്ത്രീകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളു. ചക്കുളത്ത് കാവിലെ നാരി പൂജ ആണ് മറ്റൊരു ഉദാഹരണം ആയി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

മൗലിക അവകാശങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടതാണ് ആണെന്നും മത വിഭാഗങ്ങളോട് അത് അവകാശപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക