Image

വെയില്‍മരങ്ങള്‍ ഫെബ്രുവരി 28ന്

Published on 17 February, 2020
വെയില്‍മരങ്ങള്‍ ഫെബ്രുവരി 28ന്
ഷാങ്ഹായ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള,സൗത്ത് ഏഷ്യന്‍ ഫിലിം ചലച്ചിത്രമേള, സിങ്കപ്പൂര്‍ ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളില്‍ ഇന്ദ്രന്‍സിന് മികച്ച നടനെന്ന അംഗീകാരം നേടിക്കൊടുത്ത വെയില്‍മരങ്ങള്‍ റിലീസിനെത്തുകയായി. ഡോ. ബിജുവാണ് കഥ, തിരക്കഥ സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. 

ഫെബ്രുവരി 28ന് ആണ് റിലീസ്. കേരളത്തിനു പുറത്ത് പ്ലാറ്റൂണ്‍ വണ്‍ പിലിംസ് ആണ് ചിത്രമെത്തിക്കുന്നത്. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്.

ഇന്ദ്രന്‍സാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവം 2019 ഉള്‍പ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക