Image

വിജയ്യുമായി വേര്‍പിരിയാന്‍ കാരണം ധനുഷ് അല്ല ; വിവാദങ്ങള്‍ക്ക് പ്രതികരണവുമായി അമല പോള്‍

Published on 17 February, 2020
വിജയ്യുമായി വേര്‍പിരിയാന്‍ കാരണം ധനുഷ് അല്ല ; വിവാദങ്ങള്‍ക്ക് പ്രതികരണവുമായി അമല പോള്‍

സംവിധായകന്‍ എല്‍ വിജയുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാദത്തിന് പ്രതികരണവുമായി നടി അമല പോള്‍. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

വിവാഹമോചനത്തെ കുറിച്ച ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അതെല്ലാം അനാവിശ്യവിവാദങ്ങളാണെന്നും അമല പറയുന്നു. തികച്ചും വ്യക്തിപരമായ കാരണമാണത്. വിവാഹമോചനം എന്നത് എന്റെ തന്നെ തീരുമാനം ആണെന്നും അതില്‍ ആര്‍ക്കും പങ്കില്ലെന്നും അമല പറഞ്ഞു. ധനുഷ് തന്റെ ഒരു അഭ്യുദയകാംക്ഷിയാണ് എന്നും അമല പറഞ്ഞു.

അതേസമയം രണ്ടാമാതൊരു വിവാഹം ഉടനെ ഉണ്ടാകില്ലെന്നും പുതി ചിത്രങ്ങളുടെ റിലീസിന് ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്നും അമല പറഞ്ഞു. 

അമല പോളും വിജയും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കാരണം ധനുഷ് ആണെന്ന ആരോപണവുമായി വിജയുടെ അച്ഛനും നിര്‍മാതാവുമായ അളകപ്പന്‍ രംഗത്ത് വന്നിരുന്നു. വിവാഹ ശേഷം അമല അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രമായ കണക്കില്‍ അഭിനയിക്കാന്‍ ഉള്ള കരാറില്‍ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും തുടര്‍ന്ന അമല അഭിനയിക്കാന്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. അളകപ്പന്റെ ഈ വെളിപ്പെടുത്തല്‍ തമിഴ് സിനിമാ മേഖലയില്‍ വലിയ ചിര്‍ച്ചയ്ക്ക് ഇടയാക്കി.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക