Image

നോര്‍ക്ക- പ്രവാസി ക്ഷേമനിധി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അവസരം

Published on 17 February, 2020
 നോര്‍ക്ക- പ്രവാസി ക്ഷേമനിധി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അവസരം

കുവൈത്ത്: നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് അടങ്ങുന്ന തിരിച്ചറിയല്‍ കാര്‍ഡിനും പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ സ്‌കീമില്‍ അംഗത്വം എടുക്കാന്‍ സാഹചര്യം ഇല്ലാതിരുന്നവര്‍ക്ക് സ്‌പോട്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജികെപിഎ കുവൈത്ത് ടീം അവസരം ഒരുക്കുന്നു.

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (ജികെപിഎ ) കുവൈത്ത് ചാപ്റ്റര്‍ വിവിധ ഏരിയ സമ്മേളനങ്ങളോട് അനുബന്ധിച്ചു പ്രവാസികള്‍ക്കായി ഫെബ്രുവരി 21, മാര്‍ച്ച് 6, മാര്‍ച്ച് 13, മാര്‍ച്ച് 20 തീയതികളില്‍ ഈ സേവനം സജ്ജമാക്കിയിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നോര്‍ക്ക, ക്ഷേമനിധിക്ക് അപേക്ഷിക്കാനുള്ളവര്‍ സ്വയം ഒപ്പിട്ട (സാക്ഷ്യപ്പെടുത്തിയ) പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി കോപ്പികളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ട് നേരിട്ട് വരണം എന്ന് സംഘാടകര്‍ അറിയിക്കുന്നു, നോര്‍ക്ക രജിസ്‌ട്രേഷന് 315 രൂപയും ക്ഷേമനിധി രജിസ്‌ട്രേഷന് 203 രൂപയും ആണ് ചാര്‍ജ്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി പരിചിതമില്ലാത്തവര്‍ക്ക് അവസരം ഒരുക്കുകയാണ് എന്ന് സംഘാടകര്‍ അറിയിക്കുന്നു.

ഫെബ്രുവരി 21 നു മഹ്ബൂള ബ്ലോക്ക് 1 ലെ കല ഹാളിലും, മാര്‍ച്ച് 6 നു മംഗഫ് ഇന്ദ്രപ്രസ്ഥം ഹാളിലും, മാര്‍ച്ച് 13-നു അബ്ബാസിയ ചോയ്‌സ് റെസ്റ്റോറന്റിന് സമീപം ഉള്ള സാരഥി ഹാളിലും, മാര്‍ച്ച് 20-നു ഫര്‍വാനിയ മെട്രോ ക്ലിനിക് ഹാളിലും ഉച്ചക്ക് 3 മുതല്‍ 7 വരെ രജിട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

നോര്‍ക്ക ക്ഷേമനിധി സ്‌പോട്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, മുന്‍പ് നോര്‍ക്ക ക്ഷേമനിധി അപേക്ഷിചവര്‍ക്ക് സ്റ്റാറ്റ്‌സ് ചെക്കിംഗ് അവസരം എന്നിവയ്‌ക്കൊപ്പം നോര്‍ക്ക പ്രവാസി ചിട്ടി, പ്രവാസി നിക്ഷേപ പദ്ധതി, തിരികെ പോകുന്ന പ്രവാസികള്‍ക്ക് സംരംഭകര്‍ക്കുള്ള ലോണ്‍, തൊഴില്‍/ വിസ തട്ടിപ്പുകളില്‍ നോര്‍ക്ക ലീഗല്‍ സെല്ലില്‍ പരാതി നല്‍കേണ്ട വിധം, സര്‍ക്കാറിന്റെ കാരുണ്യ/ സാന്ത്വനം എന്നീ പദ്ധതികളുടെ വിശദീകരണവും ഇതോടൊപ്പം ലഭിക്കുന്നതാണ്.

മഹ്ബൂല- 50636691- 69008568-97251910-51167888
മംഗഫ് : 66985656- 66675665-69638951-60357933-96968983
അബ്ബാസിയ : 50751131-65594279- 66653904-99721860-66278546
ഫര്‍വാനിയ : 65877083-66587610-66445023-65646273-55583179

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക