Image

കേരള കൗമുദി മുന്‍ ചീഫ് എഡിറ്റര്‍ എം.എസ്. മണി അന്തരിച്ചു

Published on 17 February, 2020
കേരള കൗമുദി മുന്‍ ചീഫ് എഡിറ്റര്‍ എം.എസ്. മണി അന്തരിച്ചു
തിരുവനന്തപുരം: കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ് .മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെ അ!ഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ വച്ചായിരുന്നു. സംസ്കാരം പിന്നീട് നടക്കും. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും

കലാകൗമുദി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ സുകുമാരന്‍ മണി മകനുമാണ്. കേരളകൗമുദി മുന്‍ റെസിഡന്റ് എഡിറ്റര്‍ എസ്. ഭാസുരചന്ദ്രനാണ് മരുമകന്‍.

'കേരളകൗമുദി'ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബര്‍ നാലിന് കൊല്ലം ജില്ലയില്‍ എം. എസ്. മണി ജനിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക