സംസ്ഥാനത്ത് 23ന് ദലിത് സംയുക്ത സമിതിയുടെ ഹര്‍ത്താല്‍
Published on 17 February, 2020
കോട്ടയം: അഖിലേന്ത്യ ബന്ദിന്‍െറ ഭാഗമായി ഈ മാസം 23ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ദലിത് സംയുക്ത സമിതി. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ 23ന് ഭാരത് ബന്ദ് നടത്തുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍െറ ഭാഗമായാണ് കേരള ഹര്‍ത്താല്‍.
സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കണമെന്നും പാര്‍ലമന്‍െറ് നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താലെന്ന് സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാകും ഹര്‍ത്താല്‍. 11 ദലിത് സംഘടനകളുടെ പൊതുവേദിയാണ് ദലിത് സംയുക്ത സമിതിയെന്ന് ഇവര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല