Image

കാര്‍ ഓടിക്കുമ്‌ബോള്‍ ഹെല്‍മറ്റ്‌ ധരിച്ചില്ല; യുവാവിനുമേല്‍ പിഴ ചുമത്തി ഉത്തര്‍ പ്രദേശ്‌ പൊലീസ്‌

Published on 18 February, 2020
കാര്‍ ഓടിക്കുമ്‌ബോള്‍ ഹെല്‍മറ്റ്‌ ധരിച്ചില്ല; യുവാവിനുമേല്‍ പിഴ ചുമത്തി ഉത്തര്‍ പ്രദേശ്‌ പൊലീസ്‌
ഹമിര്‍പൂര്‍: കാര്‍ ഓടിക്കുമ്‌ബോള്‍ ഹെല്‍മറ്റ്‌ ധരിക്കാത്തതിന്‌ യുവാവിന്‌ അഞ്ഞൂറ്‌ രൂപ പിഴ ചുമത്തി ഉത്തര്‍ പ്രദേശ്‌ പൊലീസ്‌. കഴിഞ്ഞ നവംബറില്‍ നിയമലംഘനം നടത്തിയതിന്‌ പിഴയടക്കാന്‍ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസമാണ്‌ ഉത്തര്‍ പ്രദേശ്‌ ഹമിര്‍പൂര്‍ സ്വദേശി പ്രശാന്ത്‌ തിവാരിക്ക്‌ അറിയിപ്പ്‌ ലഭിക്കുന്നത്‌.

നിയമലംഘനത്തെക്കുറിച്ച്‌ വിശദമാക്കിയപ്പോഴാണ്‌ ഹെല്‍മറ്റ്‌ ധരിക്കാത്തതാണ്‌ കുറ്റമെന്ന്‌ കണ്ടെത്തുന്നത്‌. എന്നാല്‍ നാലുചക്രവാഹനം സാധാരണ റോഡില്‍ ഓടിക്കുമ്‌ബോള്‍ ഹെല്‍മെറ്റ്‌ ഉപയോഗിക്കണോയെന്നാണ്‌ യുവാവ്‌ ചോദിക്കുന്നത്‌.

മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന്‌ പിന്നാലെ ട്രാഫിക്‌ പൊലീസ്‌ നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇത്തരം വിചിത്രമായ കാരണം കൊണ്ട്‌ പിഴയിടുന്ന സംഭവങ്ങളും ഉത്തര്‍ പ്രദേശില്‍ പതിവാകുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക