Image

ആരെയും പിന്തുണയ്ക്കില്ലെന്ന് പ്രമുഖ ദിനപ്പത്രം- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 February, 2020
ആരെയും പിന്തുണയ്ക്കില്ലെന്ന് പ്രമുഖ ദിനപ്പത്രം- (ഏബ്രഹാം തോമസ്)
പ്രചാരത്തില്‍ അമേരിക്കയില്‍ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ നില്‍ക്കുന്ന ദിനപ്പത്രമാണ് ദ ഡാലസ് മോണിംഗ് ന്യൂസ്. എല്ലാ വിഷയത്തിലും പ്രബലമായ ഒരു ന്യൂനപക്ഷത്തിന് മാത്രം പ്രാധാന്യം നല്‍കുന്ന പത്രം സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് മുതല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ തങ്ങളുടെ  നയത്തിനനുസരിച്ച് സാധാരണയായി ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍തിഥികളെ പിന്താങ്ങി മുഖപത്രം എഴുതാറുണ്ട്. രണ്ടാഴ്ച മുമ്പ് പത്രം ഒരു യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയത് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് വലിയ ലീഡ് ഉണ്ടെന്നാണ്. അതിന് ശേഷം അയോവയിലെ കോക്കസിലും ന്യൂഹാംഷെയര്‍ പ്രൈമറിയിലും അഭിപ്രായ സര്‍വേകളിലും ബൈഡന്‍ പിന്നിലാണെന്ന്  റിപ്പോര്‍ട്ടുണ്ടായി. അമേരിക്കയില്‍ ചില പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞു വീഴ്ച ഉണ്ടായപ്പോള്‍ കഴുത്തറ്റം മഞ്ഞിനടിയിലായ ബൈഡന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ 2020 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തങ്ങള്‍ ആരെയും ശുപാര്‍ശ ചെയ്യുകയില്ല എന്ന എഡിറ്റോറിയയിലൂടെ വായനക്കാരെ അമ്പരിപ്പിച്ചിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ ആകെ ചിന്താക്കുഴപ്പത്തിലാണ്. മത്സരവേദിയില്‍ ശേഷിക്കുന്നവരുടെ നയങ്ങളുമായോ പ്രകടനങ്ങളുമായോ പൊരുത്തപ്പെടാന്‍ ആരാധകര്‍ക്ക് കഴിയുന്നില്ല. ഉദാഹരണം വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്റേഴ്‌സ് ഡാലസിന് അടുത്ത നഗരം മെസ്‌കീറ്റില്‍ നടത്തിയ പ്രചരണ യോഗമാണ്. കറുത്ത വര്‍ഗക്കാരുടെയും ഒരു വലിയ ശക്തികേന്ദ്രമായി അറിയപ്പെടുന്ന നഗരത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത 5000 ല്‍ അധികം പേരില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ നന്നേ ചുരുക്കം ആയിരുന്നു. ഗര്‍ഭഛിദ്രത്തിനെതിരെ ഉള്ളതടക്കം സാന്റേഴിസിന്റെ ചില പ്രസ്താവനകള്‍ കറുത്ത വര്‍ഗക്കാരെ പിണക്കിയിട്ടുണ്ടാവണം.
വളരെ പെട്ടെന്ന് ഉയര്‍ന്നു വന്ന ഒരു സ്ഥാനാര്‍ത്ഥിയാണ് മുന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കേല്‍ ബ്ലൂംബെര്‍ഗ്. അഭിപ്രായ സര്‍വേകള്‍ മൂന്നാം സ്ഥാനത്ത്് പ്രതിഷ്ഠിക്കുന്ന സര്‍വേകള്‍ മൂന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന സ്ഥാനര്‍ത്ഥിക്കെതിരെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു. കഴിഞ്ഞ ചില മാസങ്ങളില്‍ നടത്തിയ 'വിചിത്രമായ' പരസ്യചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതിന് ശേഷമാണ് ഒരു ദേശീയ സര്‍വേയില്‍ ഒന്നാം സ്ഥാനത്തെത്തിയതെന്നും ആരോപിക്കുന്നു. മേയറായിരിക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ നടപ്പാക്കിയ സ്റ്റോപ് ആന്റ് ഫ്രിസ്‌ക്'( നിര്‍ത്തി പരിശോധിക്കുക) നയത്തെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴും വിമര്‍ശിക്കുന്നു. ബ്ലൂം ബെര്‍ഗ് നെവാഡ കോക്കസില്‍ മത്സരിക്കുന്നില്ല. ഡിബേറ്റിലും പങ്കെടുക്കുന്നില്ല. സൗത്ത് കാരലീന ബാലറ്റില്‍ പേരും ഉണ്ടാവില്ല.

മുന്‍ സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ്ബട്ടീജ് ഓപ്പണിലിഗേ ആണെന്ന് സമ്മതിച്ച വ്യക്തിയാണ്. ഡിബേറ്റില്‍ പങ്കെടുക്കുന്നതിന് മുമ്പും അതിന് ശേഷവും തന്റെ പുരുഷ പങ്കാളിയെ ഈ സ്ഥാനാര്‍ത്ഥി ചുംബിക്കാറുണ്ട് എന്ന് ടോക്ക് ഷോ ഹോസ്റ്റ് റഷ് ലുംബാഗിന്റെ വെളിപ്പെടുത്തല്‍ ബട്ടീജിന് രസിച്ചില്ല. അത് പോലെ ബ്ലൂം ബെര്‍ഗിന്റെ സെക്‌സിസ്റ്റ് കന്റുകളെയും ചെയ്തികളെയും ബട്ടീജ് വിമര്‍ശിച്ചു. ബ്ലൂം ബെര്‍ഗ് മാധ്യമങ്ങളെ ഒഴിവാക്കുന്നതാണ് സെന.ഏമി ക്ലോബുഷറിനെ ചൊടിപ്പിച്ചിരിക്കുന്നത്. എയര്‍ വേവ്‌സില്‍ പരസ്യം വാങ്ങിക്കൂട്ടി അതിന് പിന്നില്‍ നിങ്ങള്‍ക്ക് ഒളിച്ചിരിക്കാനാവില്ല. 2008 ലെ സാമ്പത്തിക മാന്ദ്യം ചുവപ്പുവരകളുടെ അന്ത്യമായിരുന്നു എന്ന ബ്ലൂം ബെര്‍ഗിന്റെ പരാമര്‍ശം അദ്ദേഹത്തിന് ഡെമോക്രാറ്റിക് നോമിനേഷന്‍ ലഭിക്കുന്നതിന് അയോഗ്യതയായി കണക്കാക്കണമെന്നും അവര്‍ പറഞ്ഞു.

മറ്റ് സഹ സ്ഥാനാര്‍ത്ഥികളെപോലെ സാന്റേഴ്‌സും ബ്ലൂംബെര്‍ഗിന്റെ ഭീമന്‍ തിരഞ്ഞെടുപ്പ് ചെലവ് വിമര്‍ശന വിധേയമാക്കി. അയാള്‍ വിചാരിക്കുന്നത് അയാള്‍ക്ക് ഈ ഇലക്ഷന്‍ വാങ്ങാന്‍ കഴിയുമെന്നാണ്. ബില്യണയര്‍ ഇലക്്ഷനുകള്‍ വാങ്ങുന്നത് അമേരിക്കന്‍ ജനതയ്ക്ക മടുത്തിരിക്കുന്നു നെവാഡയിലെ പ്രചരണയോഗത്തില്‍ സാന്റേഴ്‌സ് പറഞ്ഞു.
സാന്റേഴ്‌സ് ഉപയോഗിക്കുന്നത് പ്രസിഡന്റ് ട്രമ്പ് മോഡല്‍ ആക്രമണങ്ങളും തന്ത്രങ്ങളുമാണെന്ന് ബ്ലൂം ബെര്‍ഗിന്റെ പ്രചരണവിഭാഗം തിരിച്ചടിച്ചു.

ആരെയും പിന്തുണയ്ക്കില്ലെന്ന് പ്രമുഖ ദിനപ്പത്രം- (ഏബ്രഹാം തോമസ്)
Join WhatsApp News
പൊള്ള സപ്പോര്‍ട്ട് 2020-02-18 07:08:28
പത്രം പിന്താങ്ങി എന്നത് കേട്ടു ആരുംതന്നെ വോട്ടു ചെയ്യില്ല. എന്തിനു ഇത്തരം ഉപയോഗ ശൂന്യമായ ആര്‍ട്ടിക്കിള്‍ ?- നാരദന്‍ ഹൂസ്ടന്‍
Non Patriot 2020-02-18 07:20:58
More than 2,000 fmr. Justice Dept. officials have signed the letter calling for AG Barr to resign. One signee, Donald Ayer, deputy AG under fmr. President George H.W. Bush, calls Barr "un-American for his disregard for the rule of law."
Bar Barr 2020-02-18 07:22:45
"Beginning in March with his public whitewashing of Robert Mueller’s report, which included powerful evidence of repeated obstruction of justice by the president, Barr has appeared to function much more as the president’s personal advocate than as an attorney general serving the people and government of the United States." Donald Ayer Former U.S. Deputy Attorney General under George H. W. Bush The attorney general is working to destroy the integrity and independence of the Justice Department, in order to make Donald Trump a president who can operate above the law.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക