Image

വാവാസുരേഷിന് സൗജന്യ ചികിത്സ നല്‍കും; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു: ആരോഗ്യമന്ത്രി

Published on 18 February, 2020
വാവാസുരേഷിന് സൗജന്യ ചികിത്സ നല്‍കും; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു: ആരോഗ്യമന്ത്രി
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.വാവാ സുരേഷിന് വിദഗ്ധ ചികിത്സ നല്‍കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവി കുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍
അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അനില്‍ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ.ശ്രീനാഥ് എന്നിവരാണ് ബോര്‍ഡിലുള്ളത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.ഫ്രെബുവരി 13 രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് പാമ്ബ് കടിയേറ്റത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാന്‍ സാധിച്ചു.

രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു.

അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക