Image

ഞാന്‍ കല്യാണം കഴിച്ചേക്കില്ല, അമ്മയായേക്കില്ല, തുറന്നു പറഞ്ഞ് പാര്‍വതി

Published on 18 February, 2020
ഞാന്‍ കല്യാണം കഴിച്ചേക്കില്ല, അമ്മയായേക്കില്ല, തുറന്നു പറഞ്ഞ് പാര്‍വതി
സ്വന്തം പ്രയത്‌നാത്തിലൂടെ സിനിമയില്‍ ഒരിടം കണ്ടെത്തിയ താരമാണ് പാര്‍വതി തിരുവോത്ത്. മികച്ച കഥാപത്രങ്ങളെയാണ് താരം സിനിമയില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം താരം മികച്ച രീതിയില്‍ സാനിധ്യമറിയിച്ചു, സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ നിലപാട് തുറന്നു പറയുന്ന താരം കൂടിയാണ് പാര്‍വതി. അതിനാല്‍ തന്നെ സാമൂഹ്യ മധ്യമങ്ങളിലും അല്ലാതെയും ഏറെ വിമര്‍ശനങ്ങളും തരം നേരിടാറുണ്ട്.

ഇപ്പോഴിതാ ഏറെ വ്യക്തിപരമായ ചില കാര്യങ്ങളില്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് പാര്‍വതി. ഒരുപക്ഷേ താന്‍ വിവാഹം കഴിച്ചേക്കില്ല എന്നും അമ്മയായേക്കില്ല എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തെല്ലൊരു അമ്ബരപ്പോടെ മാത്രമേ ആളുകള്‍ക്ക് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍ കേള്‍ക്കാനാകൂ.

എന്റെ ആശയങ്ങളോടും യോജിച്ചുപോകുന്ന ഒരാളെ ഞാന്‍ തന്നെ കണ്ടെത്തേണ്ടിവരും എന്ന് എന്റെ അച്ഛനും അമ്മയ്ക്കും മനസിലാക്കാന്‍ ഒരു പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ എടുത്തു. എന്റെ സുരക്ഷയെക്കുറിച്ചാണ് അവരുടെ ചിന്തകള്‍. ജീവിതത്തില്‍ ഞാന്‍ ഒറ്റയ്ക്കായി പോകരുതല്ലോ. അതുകൊണ്‍റ്റ് അവര്‍ എനിയ്ക്ക് മുന്നില്‍ ഒരു ഓപ്ഷന്‍ വച്ചു. ഒന്നെങ്കില്‍ ഒരു കല്യാണം കഴിയ്ക്കുക അല്ലെങ്കില്‍ സ്വന്തമായി ഒരു വീടുവയ്ക്കുക എന്നായിരുന്നു എത്.

ഞാന്‍ എത്രയും പെട്ടന്ന് തന്നെ ഒരു വീട് വാങ്ങി. ഇപ്പോള്‍ എന്റെ അമ്മയ്ക്ക് ഏകദേശം മനസിലായി. ഞാന്‍ ഒരു പക്ഷേ കല്യാണം കഴിച്ചേയ്ക്കില്ല, അമ്മയായേയ്ക്കില്ല എന്ന്. പക്ഷേ ഞാന്‍ സന്തോഷമുള്ള ഒരാളായിരിയ്ക്കും എന്ന് അമ്മയോട് ഞാന്‍ എപ്പോഴും പറയാറുണ്ട്. സന്തോഷമാണ് ജീവിതത്തില്‍ എല്ലാത്തിനെക്കാളും വലുത് എന്ന് പാര്‍വതി പറയുന്നു

Join WhatsApp News
josecheripuram 2020-02-20 10:07:49
People who are Great in their life never got married.For eg;Jesus Christ,Swami Vivekanadan,Sree Narayana guru ete.Marriage was an old concept any way.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക