Image

ഡെമോക്രാറ്റ്‌സിൽ ആരെല്ലാം മിതവാദി? ബ്ലൂംബര്‍ഗും മുന്നേറുന്നു (ബി ജോണ്‍ കുന്തറ)

Published on 18 February, 2020
ഡെമോക്രാറ്റ്‌സിൽ  ആരെല്ലാം മിതവാദി? ബ്ലൂംബര്‍ഗും മുന്നേറുന്നു (ബി ജോണ്‍ കുന്തറ)
തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിടുന്ന ഒരു പ്രധാന ധര്‍മ്മ്സങ്കടം പാര്‍ട്ടിയിലെ ഇന്നത്തെ സംഘര്‍ഷാവസ്ഥ തന്നെ, അഥവ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം. ആരാണ്ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുന്നതിനു കെല്പുള്ളവന്‍?

ഡെമോക്രാറ്റിക് പാര്‍ട്ടി തലവന്മാരുടെയും, മാധ്യമ അവലോകനജ്ഞാനികളുടെയും അഭിപ്രായം സോഷ്യലിസ്റ്റ് ബെര്‍ണി സാണ്ടേഴ്സിനു, ട്രംപിനെ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരിക്കില്ല എന്നാണ്. പൊതുവെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മികച്ചും തൊഴിലില്ലായ്മ ചരിത്രപരമായ കുറവിലും എത്തിയിരിക്കുന്ന ഈ സമയം എന്തിന് സോഷ്യലിസം എന്നായിരിക്കും സ്വതന്ത്ര സമ്മതിദായകര്‍ ചിന്തിക്കുവാന്‍ പോകുന്നത്.

കഴിഞ്ഞ കോക്കസ്, പ്രൈമറികള്‍ വിലയിരുത്തുമ്പോള്‍ കാണുന്നത് ബെര്‍ണിക്കു താട്ടുപുറകെ, മേയര്‍ പീറ്റ്ബട്ടീജ്, മൂന്നാമത് എമി ഗ്ലോബുഷര്‍.

എലിസബത്ത് വാറന്‍ താമസിയാതെ, സ്വയം കളം വിടും. ജോ ബൈഡന്‍ ഇപ്പോഴും അരങ്ങിലുണ്ട് എന്നിരുന്നാല്‍ത്തന്നെയും വരുന്ന സൂപ്പര്‍ ട്യുസ്ഡേയില്‍ (മാര്‍ച്ച് 3) പിടിച്ചുനില്‍ക്കുമോ എന്നത് സംശയകരം. ഡെലിഗേറ്റ് സമ്പത്തുള്ള കാലിഫോര്‍ണിയ, ടെക്സാസ് ഇവിടങ്ങളില്‍ ബെര്‍ണി മുന്നില്‍ എന്ന് അഭിപ്രായ വോട്ടുകള്‍ കാട്ടുന്നു.

നവാഗതന്‍, മുന്‍ ന്യു യോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ്, ഇതിനോടകം സൂപ്പര്‍ ടുസ്ഡേ സംസ്ഥാനങ്ങളില്‍ 400 മില്യണ്‍ ഡോളറില്‍ കൂടുതല്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചിരിക്കുന്നു. ഇദ്ദേഹം നാളുകളായി അവസരവാദി എന്ന് പൊതുവെ അറിയാം. ആദ്യമേ റിപ്പബ്ലിക്കന്‍ പിന്നെ ഡെമോക്രാറ്റ്, പിന്നീട് ന്യൂ യോര്‍ക്ക് സിറ്റി മേയര്‍ ആകുന്നതിന് സ്വതന്ത്രനായി. ഇപ്പോള്‍ വീണ്ടും ഡെമോക്രാറ്റ് പാര്‍ട്ടിയിലേയ്ക്ക് ഇടിച്ചുകയറുന്നു.

ബ്ലൂംബെര്‍ഗ്, മുമ്പേതന്നെ വിഴുപ്പു ഭാണ്ഡവും തോളിലേറിയാണ് വന്നിരിക്കുന്നത്.ന്യൂ യോര്‍ക്ക് മേയര്‍ ആയിരുന്ന സമയം കറുത്തവരുടെ സമൂഹത്തില്‍ സ്റ്റോപ്പ് ആന്‍ഡ് ഫ്രിസ്‌ക്ക് പോലെ പല പോലീസ് മുറകളും കുറ്റകൃത്യം കുറക്കുവാന്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്നു. കാരണമില്ലാതെ പരിശോധന. ബിസിനസ്സ് രംഗത്തും സ്ത്രീകളോട് വിവേചനം കാട്ടിയിരുന്നു എന്നും വാര്‍ത്തകള്‍ കാണുന്നു. ബെര്‍ണി സാന്‍ഡേര്‍സും ഒരു തികഞ്ഞ ഡെമോക്രാറ്റ് അല്ല,സ്വതന്ത്രനാണ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടില്‍ നുഴഞ്ഞുകയറിയിരിക്കുന്നു.

ട്രംപിന് എതിരായി സാന്‍ഡേര്‍സ്: അതായിരിക്കും ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നവംബറില്‍ കാണുവാന്‍ സാധ്യത. രണ്ടുപേര്‍ക്കും ഒരുപോലെ ഒരു ഉറച്ചഅണിയുണ്ട്.ഇവര്‍ ഒരു സാഹചര്യത്തിലും മാറിപ്പോകില്ല. ഇവര്‍ക്ക് പ്രേത്യേക രാഷ്ട്രീയ അംഗത്വമൊന്നുമില്ല ആദര്‍ശകപരമായ പിന്തുണ. എന്നാല്‍ ഇവരുടെ പ്രായം ഒരുപോലല്ല. ബെര്‍ണി സപ്പോര്‍ട്ടേഴ്സ് ഒട്ടുമുക്കാലും 35 വയസിന് താഴെ കൂടുതലും കോളേജ് വിദ്യാര്‍ത്ഥികള്‍, ട്രംപിന്റ്റെ പാളയത്തിലോ ഒട്ടുമുക്കാല്‍ മധ്യവയസ്‌കരായ നഗരത്തിനു പുറത്തു പാര്‍ക്കുിന്നവര്‍ .

എന്നാല്‍ ഇവരെക്കൊണ്ടു മാത്രം ആര്‍ക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം അസാദ്ധ്യം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഐഡന്റ്റിഫൈ ചെയ്യുന്ന, സമ്മതിദായകരില്‍ ഏതാണ്ട് 38% ഡെമോക്രാപ്റ്റ്സ് 35% റിപ്പബ്ലിക്കന്‍. 27% കക്ഷിരഹിതര്‍, ഇവരായിരിക്കും ആരു വിജയിക്കും എന്നു തീരുമാനിക്കുക. ഇവരെ ജാഥകളിലോ മീറ്റിങ്ങുകളിലോ ഒന്നും കാണുകയില്ല. ഇവരാണ് നിശബ്ദ വോട്ടേഴ്സ് ഇവരെ കൈയ്യിലെടുക്കുക അവിടാണ് വിജയം.

ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ വരെ മുന്നോട്ടു പോകുവാന്‍ സാധ്യത കാണുന്ന മറ്റു മൂന്നു സ്ഥാനാത്ഥികള്‍ബ്ലൂംബെര്‍ഗ്, മേയര്‍ പീറ്റ്, എമി ക്ളോബുഷര്‍. ആര്‍ക്കും നാമനിര്‍ദ്ദേശത്തിന് ആവശ്യമായ പ്രതിനിധികളെ കിട്ടുന്നില്ല എങ്കില്‍ത്തന്നെയും ബെര്‍ണി ആയിരിക്കും മുന്നില്‍.

ഇവിടാണ് പാര്‍ട്ടിയില്‍, 716 സൂപ്പര്‍ ഡെലിഗേറ്റ്സിനു വേണ്ടിയുള്ളവടംവലി വലി നടക്കുക. 2016 തിരഞ്ഞെടുപ്പില്‍ നാം കണ്ടു ഹില്ലരി ക്ലിന്റ്റന്‍ ഭൂരിഭാഗം സൂപ്പര്‍ പ്രതിനിധികളെ വളച്ചെടുത്തതും അതില്‍ ബെര്‍ണി സപ്പോര്‍ട്ടേഴ്സ് സമ്മേളന വേദിയില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതും. എന്നാല്‍ ഇത്തവണ കൗശലം കൊണ്ട് ഡെലിഗേറ്റ്സിനെ നേടിയെടുക്കുക അത്ര എളുപ്പമായിരിക്കില്ല.

ബ്ലൂംബെര്‍ഗ് നോമിനേഷന്‍ വിലക്കുവാങ്ങുന്നതിന് ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചിലവഴിക്കുന്നതിനു തയ്യാറായി നില്‍ക്കുന്നു. ഒന്നാലോചിച്ചു നോക്കൂ ഡെമോക്രാറ്റ് പാര്‍ട്ടി ഇയാളുടെ വലയില്‍ വീണ് ട്രംപിനെതിരായി പടക്കളത്തിലേയ്ക്ക് വിടുന്ന സാഹചര്യം. ഒരു പണക്കാരന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് എതിരാളിയോ മറ്റൊരു സൂപ്പര്‍ ധനികന്‍ .

കോണ്‍ഗ്രസംഗം ഒക്കാസിയോ കോര്‍ട്ടേഴ്സ് നയിക്കുന്ന ധനികരെ വെറുക്കുന്ന പടയാണ് ബെര്‍ണിയുടെ പിന്നില്‍. ബ്ലൂബെര്‍ഗ് തനിക്കെതിരായി അരങ്ങില്‍ വരണം എന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റ്റെ ആഗ്രഹം. ബ്ലൂംബെര്‍ഗ് ടിക്കറ്റ് തീര്‍ച്ചയായും ബെര്‍ണിയെ ആരാധിക്കുന്ന, നിരാശയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെയും മറ്റു ന്യൂനപക്ഷ സമുദായങ്ങളെയും വോട്ടിങ്ങ് ബൂത്തില്‍ നിന്നും മാറ്റിനിറുത്തും.
Join WhatsApp News
Boby Varghese 2020-02-19 08:15:06
All Democrats are leftists and socialists. They don't think individual is not capable to spend his money wisely and the govt would take their money and spend it for the good of all the people. Some Democrats like Sanders or Warren are communists. Obama pretended that he is not an extremist. But according to him the USA does not deserve to be the most prosperous or the number one country in the whole world. He thinks the USA abused its position to become rich at the expense of poor countries. When you go to a Republican rally you will become proud of the country. You will be thankful to God for the greatness of this nation. When you go to a Democrat meeting, you will feel ashamed of your country and curse God for this wretched nation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക