Image

പൊള്ളലേറ്റ നഴ്‌സ് മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്

Published on 18 February, 2020
പൊള്ളലേറ്റ നഴ്‌സ് മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്
കണ്ണൂര്‍: പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാലാട് സികെ പുരം കൊമ്പ്ര ഹൗസില്‍ രാഖിയാണ് (25)  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സന്ദീപ് വീടിന്റെ  വരാന്തയിലേക്കു വലിച്ചിഴച്ചു ദേഹത്തു തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു രാഖി മജിസ്‌ട്രേട്ടിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ 26നു വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ രാഖിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവ ദിവസം രാഖിയും സന്ദീപും തമ്മില്‍ വഴക്കിട്ടിരുന്നതായും പറയുന്നു. ഒളിവില്‍ പോയ സന്ദീപിനെ തിരയുന്നതായി ടൗണ്‍ പൊലീസ് അറിയിച്ചു. ചാലയിലെ രാജീവന്റെയും ബിന്ദുവിന്റെയും മകളായ രാഖി താവക്കര ആശിര്‍വാദ് ആശുപത്രിയില്‍ നഴ്‌സായിരുന്നു. ഒരു മകളുണ്ട്. സഹോദരന്‍: രാഹുല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക