Image

ട്രാഫിക് പിഴ ചുമത്തലിന് സ്വകാര്യ കമ്പനി: 180 കോടിയുടെ അഴിതിയെന്ന് ചെന്നിത്തല

Published on 18 February, 2020
ട്രാഫിക് പിഴ ചുമത്തലിന് സ്വകാര്യ കമ്പനി: 180 കോടിയുടെ അഴിതിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് പിഴ ചുമത്തലില്‍ 180 കോടി രൂപയുടെ  ക്രമക്കേട് നടന്നിട്ടുണ്ടെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പോലീസിന് നല്‍കുന്നതിന്റെ ചുമതല സിഡ്‌കോയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് നല്‍കി. കെല്‍ട്രോണുമായി ചേര്‍ന്നാണ് തട്ടിപ്പ്.  ഇങ്ങനെ ലഭിക്കുന്ന പിഴയുടെ 90 ശതമാനം സ്വകാര്യ കമ്പനിക്ക് സേവന അറ്റക്കുറ്റപ്പണി ചാര്‍ജായും ബാക്കി 10 ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന രീതിയില്‍ ഡിജിപി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെന്ന് ചെന്നിത്തല പറഞ്ഞു.

'മീഡിയട്രോണിക്‌സ് എന്ന കമ്പനിക്കാണ് കെല്‍ട്രോണിനെ കൂട്ട്പിടിച്ച് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ വിവാദത്തിലായ ഗാലക്‌സോണ്‍ എന്ന ബിനാമി കമ്പനിയാണ് മീഡിയട്രോണിക്‌സിന് പിന്നില്‍. ഇവര്‍ക്ക് ഇത്ര വലിയ കരാര്‍ എടുക്കാനുള്ള സാമ്പത്തിക ഭദ്രതയില്ല. മുന്‍ പരിചയും മതിയായ യോഗ്യതകളുമില്ല. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പെറ്റി അടിക്കാനും ട്രാഫിക് പിഴ ഈടാക്കാനും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നടപടി ആരംഭിക്കുന്നത്'  ചെന്നിത്തല പറഞ്ഞു.

സ്വകാര്യ കമ്പനിക്ക് വേണ്ടി പോലീസ് ക്വട്ടേഷന്‍ പണി എടുക്കുന്നു. മുഖ്യമന്ത്രിയുടെ പങ്ക് കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 180 കോടിയുടെ കരാറിലാണ് ക്രമക്കേടുണ്ടായിരിക്കുന്നത്. സ്വകാര്യ കമ്പനികളെ തുക്കിടി സായിപ്പന്‍മാരുടെ വേഷത്തിലെത്തിച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് നടന്ന് വരുന്നത്. ഡിജിപിക്കെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവന്നതോടെ ഈ നടപടികളില്‍ ഒപ്പുവെച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക