Image

ട്രംപിന്റെ സന്ദര്‍ശനം: യമുനാ നദിയിലേക്ക് 500 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു; നടപടി ദുര്‍ഗന്ധം കുറയ്ക്കാന്‍

Published on 18 February, 2020
ട്രംപിന്റെ സന്ദര്‍ശനം: യമുനാ നദിയിലേക്ക് 500 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു; നടപടി ദുര്‍ഗന്ധം കുറയ്ക്കാന്‍
മഥുര: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് 500 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു. ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24 വരെ നദിയിലെ ജലനിരപ്പ് നിശ്ചിത അളവില്‍ ക്രമീകരിക്കാനാണ് ജലസേചന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ദുര്‍ഗന്ധം കുറയ്ക്കാന്‍ ഈ നടപടി ഒരു പരിധിവരെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അരവിന്ദ് കുമാര്‍ അഭിപ്രായപ്പെട്ടു. 500 ക്യുസെക്സ് ജലം തുറന്നുവിട്ടത് ഫലപ്രദമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നദിയിലെ ഓക്സിജന്റെ തോത് ഇതുമൂലം വര്‍ധിക്കും. ഇതുമൂലം 
യമുനയിലെ ജലം കുടിക്കാന്‍ കഴിയുന്നവിധം ശുദ്ധമാകുമെന്ന പ്രതീക്ഷയില്ല, എന്നാല്‍ ദുര്‍ഗന്ധം കുറയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Join WhatsApp News
ഗുൽഗുലാനന്ദസ്വാമി 2020-02-18 23:45:48
ഗംഗാ നദിയിലെ നാറ്റം പോയി കഴിഞ്ഞാൽ അതിന്റ ശക്തിപോയി പുണ്യവും പോയി . പിന്നെ ഗംഗാജലം ഒന്നിനും കൊള്ളില്ല . ഫിൽറ്റർ ചെയ്ത വെള്ളംപോലെ ഇരിക്കും. ട്രംപ് വരുന്നെന്ന് പറഞ്ഞു ഇൻഡ്യാക്കാരു മുഴുവൻ വയിറളക്കണം എന്ന് പറയുന്നത്പോലെയുണ്ട് . ഏത് വിഡ്ഢിയാനാണോ ഇത് ചെയ്‍തത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക