Image

അന്നബെന്നിന്റെ നായകനായി റോഷന്‍, വില്ലനായി ശ്രീനാഥ് ഭാസി;കപ്പേള ട്രെയ്ലര്‍

Published on 18 February, 2020
അന്നബെന്നിന്റെ നായകനായി റോഷന്‍, വില്ലനായി ശ്രീനാഥ് ഭാസി;കപ്പേള ട്രെയ്ലര്‍
ഹെലനു ശേഷം അന്ന ബെന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ കപ്പേളയുടെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തിറങ്ങി. ദേശീയ പുരസ്‌കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്‍.  കപ്പേളയില്‍ അന്നയുടെ നായകന്‍ റോഷന്‍ മാത്യുവാണ്. ശ്രീനാഥ് ഭാസി ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത്. നില്‍ജ, നിഷാ സാരംഗ്  തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം. 

ലൂക്ക, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക