Image

കല്ല്യാണത്തിനൊരുങ്ങി സൗഭാഗ്യ ; മെഹന്തി ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

Published on 18 February, 2020
കല്ല്യാണത്തിനൊരുങ്ങി സൗഭാഗ്യ ;  മെഹന്തി ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍
വിവാഹത്തിന്റെ തിരക്കിലാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക്ടേക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത്. ഏറെ നാളായി സുഹൃത്തായിരുന്ന അര്‍ജുന്‍ ശേഖര്‍ ആണ് വരന്‍. ഉരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു. എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

ഇപ്പോള്‍ സൗഭാഗ്യയുടെ മൈലാഞ്ചി മഞ്ഞള്‍ കല്യാണത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഫെബ്രുവരി 19, 20 തീയതികളില്‍ ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകളാണ് ഉള്ളത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് താലികെട്ട്.  നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്സ്മാഷ് ചെയ്തും അമ്മ താരയും സജീവമാണ്. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക