Image

അവരുടെ പേര് വിളിച്ചത് ഇഷ്ടമായില്ല, ഷൂട്ടിന് വരില്ലെന്ന് പറഞ്ഞു; അതിന് ശേഷം ആ നായികയോട് മിണ്ടിയിട്ടില്ലെന്ന് ലാല്‍ ജോസ്

Published on 18 February, 2020
അവരുടെ പേര് വിളിച്ചത് ഇഷ്ടമായില്ല, ഷൂട്ടിന് വരില്ലെന്ന് പറഞ്ഞു; അതിന് ശേഷം ആ നായികയോട് മിണ്ടിയിട്ടില്ലെന്ന് ലാല്‍ ജോസ്

മലയാളത്തിന്റെ പ്രമുഖ സംവിധായകനാണ് ലാല്‍ജോസ്. നിരവധി ഹിറ്റുകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. സഹസംവിധായകനില്‍ നിന്നാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറുന്നത്. ഇപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തപ്പോള്‍ സിനിമാരംഗത്ത് നിന്ന് ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ലാല്‍ജോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു നടിയുടെ പേര് വിളിച്ചതുമായി ബന്ധപ്പെട്ട പ്രശ്നത്തെ കുറിച്ച് ലാല്‍ജോസ് തുറന്നു പറഞ്ഞത്.

കമലിന്റെ സംവിധാനത്തില്‍ ജയറാമിനെ നായകനാക്കി 1991-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൂക്കാലം വരവായി. ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയത് സുനിതയായിരുന്നു. ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ലാല്‍ജോസും പ്രവര്‍ത്തിച്ചിരുന്നു. ചിത്രത്തിലെ ഷോട്ട് റെഡി ആയി എന്ന് പറഞ്ഞു ഈ നടിയെ വിളിച്ചെങ്കിലും അവര്‍ വരാന്‍ കൂട്ടാക്കിയില്ല. എന്താണ് കാരണമെന്നു അന്വേഷിച്ചപ്പോള്‍ ആണ് അവരുടെ പേര് ലാല്‍ ജോസ് വിളിച്ചത് കൊണ്ടാണ് എന്ന് അവരുടെ ആയ പറഞ്ഞത്. മാഡം എന്നോ സുനിതയമ്മ എന്നോ വിളിക്കണം എന്നാണ് ആ ആയ പറഞ്ഞത്. എന്നാല്‍ ലാല്‍ ജോസ് അതിനു കൂട്ടാക്കിയില്ല എന്ന് മാത്രമല്ല മലയാളത്തില്‍ അങ്ങനെയൊരു പതിവില്ല എന്നും അദ്ദേഹം അവരോടു പറഞ്ഞു. അതിനു ശേഷം ചിത്രീകരണം തീരുന്നതു വരെ താന്‍ ആ നടിയോട് മിണ്ടിയിട്ടില്ല എന്നാണ് ലാല്‍ ജോസ് തുറന്നു പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക