Image

റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു; വധു സോണിയ

Published on 18 February, 2020
റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു; വധു സോണിയ
അവതാരകയും ഗായികയും നടിയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്.

റോയ്സിന്റെ പുതിയ വധു സോണിയ ആണെന്നും ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 22 ന് തൃശൂരില്‍ വച്ച് നടക്കും എന്നും സോഷ്യല്‍  ക്ഷണക്കത്ത് സൂചിപ്പിക്കുന്നു.

ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. 2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി എത്തുന്നത്. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, പിന്നീട് പിന്നണി ഗായികയായും നടിയായും, ടെലിവിഷന്‍ അവതാരകയായും ശ്രദ്ധേയയായി.





Join WhatsApp News
CID Moosa 2020-02-18 23:47:23
എന്നാണോ ഇവൻ ഇതിനെ കളയാൻ പോകുന്നത് ? ഇവന്റെ നിപ്പ് കണ്ടിട്ട് ശരിയല്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക