Image

മെസ്‌കീറ്റ്(Texas) മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വാങ്ങിപ്പോയവരെ ഓര്‍ത്ത് ദിവ്യബലിയും, പ്രാര്‍ത്ഥയും.

വല്‍സലന്‍ വറുഗീസ്, പി.ആര്‍.ഓ. Published on 19 February, 2020
മെസ്‌കീറ്റ്(Texas) മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വാങ്ങിപ്പോയവരെ ഓര്‍ത്ത് ദിവ്യബലിയും, പ്രാര്‍ത്ഥയും.
ഫെബ്രുവരി 16-ാം തീയതി ഞായറാഴ്ച മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്ലാ വാങ്ങിപ്പോയവര്‍ക്ക് ഉള്ള ദിവസമായി ആചരിച്ചു. മാര്‍്ട്ടിന്‍ ബാബു അച്ഛന്റെ നേതൃത്വത്തില്‍ ദിവ്യബലിയും പ്രത്യേക ധൂപ പ്രാര്‍ത്ഥനയും നടന്നു. യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം മരണം ഒരു മാറ്റമാണെന്നും യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ നിത്യജീവനിലേക്ക് നയിക്കപ്പെടുമെന്നും സഭ വിശ്വസിക്കുകയും പഠിപ്പിക്കുയും ചെയ്യുന്നു. യോഹന്നാന്‍ 11:25  യേശു അവരോട് ഞാന്‍ തന്നെ പുനരുദ്ധാനവും ജീവനും ആകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.' ജീവിച്ചിരിക്കുന്നവരുടേയും, വാങ്ങിപ്പോയവരുടേയും കൂട്ടായ്മയാണ് സഭയെന്നും നാം ഓരോരുത്തരും ഇന്നത്തെ അവസ്ഥയില്‍ ആയിരിക്കുന്നത് നമ്മെ വളര്‍ത്തിയ മാതാപിതാക്കന്മാരുടേയും, അറിവ് പകര്‍ന്ന് തന്ന ഗുരുക്കന്മാരുടേയും, സഹപാഠികളുടെയും ബന്ധുക്കളുടെയും സ്‌നേഹത്തിന്റേയും പരിപാലനത്തിന്റേയും ഫലമാണെന്നും അതുകൊണ്ട് നമ്മില്‍ നിന്നും വാങ്ങിപ്പോയ അവര്‍ക്കായി ഒരു ദിനം നീക്കിവയ്ക്കുന്നതും ദിവ്യബലിയിലും പ്രാര്‍ത്ഥനയിലും അവരെ ഓര്‍ത്ത് അനുചിതവും അനുഗ്രഹീതമായ സംഗതികളാണെന്നും അച്ഛന്‍ തന്റെ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു.

വാര്‍ത്ത അയച്ചത് : വല്‍സന്‍ വറുഗീസ്

മെസ്‌കീറ്റ്(Texas) മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വാങ്ങിപ്പോയവരെ ഓര്‍ത്ത് ദിവ്യബലിയും, പ്രാര്‍ത്ഥയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക