Image

കുര്‍ബാനയ്‌ക്കിടെ നല്‍കുന്ന അപ്പവും വീഞ്ഞും സംബന്ധിച്ച കേസ്‌; വിശ്വാസ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലന്ന്‌ കോടതി

Published on 19 February, 2020
കുര്‍ബാനയ്‌ക്കിടെ നല്‍കുന്ന അപ്പവും വീഞ്ഞും സംബന്ധിച്ച കേസ്‌; വിശ്വാസ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലന്ന്‌  കോടതി

കൊച്ചി: ക്രിസ്‌ത്യന്‍ പള്ളികളില്‍ കുര്‍ബാനയ്‌ക്കിടെ നല്‍കുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന്‌ ഉറപ്പാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഭക്ഷ്യസുരക്ഷാ നിയമത്തിന്‌ അനുസൃതമായി നിലവാരം ഇല്ലാത്തതാണ്‌ അപ്പവും വീഞ്ഞുമെന്ന്‌ ആരോപിക്കപ്പെട്ടു. 

അതിനാല്‍ നിലവാരം അനുസരിച്ചുള്ള രീതിയില്‍ അപ്പവും വീഞ്ഞും വേണമെന്നായിരുന്നു ആവശ്യം.

കുര്‍ബാനയ്‌ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി. പക്ഷെ, ഹൈക്കോടതി ഇതില്‍ ഇടപെട്ടില്ല. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്‌ഠാനങ്ങളിലും വിശ്വാസങ്ങളിലും ഇടപെടാന്‍ സാധിക്കില്ലന്ന്‌ കോടതി വ്യക്തമാക്കി. അതില്‍ ഇടപെടാന്‍ കഴിയില്ലെന്ന്‌ അഭിപ്രായപ്പെട്ട ഹൈക്കോടതി ക്വാളിഫൈഡ്‌ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ്‌ അസോസിയേഷന്‍ നല്‍കിയ പരാതി തള്ളി.
Join WhatsApp News
വീട്ടിലെ പണി ചെയ്യു! 2020-02-19 10:06:42
അപ്പവും വീഞ്ഞും തിന്നണം എന്ന് എന്താ ഇത്ര വാശി? ഇത് വെറും സിംബോളിക് അനുഷ്ടാനം മാത്രം. അത് തിന്നാന്‍ പള്ളിയില്‍ പോകുന്നതിനു പകരം വല്ല സാമൂഹ്യ സേവനവും ചെയ്യുക. അതിനു മടി എങ്കില്‍, വീട്ടിലെ അടുക്കള പണിയില്‍ സഹായിക്കുക. യേശു ഇ വീടിന്‍റെ നായകന്‍ എന്നൊക്കെ ഭിത്തിയില്‍ തൂക്കിയാല്‍ ഒരു ഗുണവും ഇല്ല. വീട്ടിലെ സ്ത്രികളെ സഹായിക്കുക. അപ്പോള്‍ ഒരു സന്തുഷ്ട്ട കുടുംബം ഉണ്ടാകും. ചിലപ്പോള്‍ ഒരു ബോണസ് പ്രതിഫലവും കിട്ടും.- സരസമ്മ NY
SchCast 2020-02-19 13:40:04
It is hilarious when one reads the opinion of Ms. Sarasamma. Does she have any idea about what she is talking about? It is Christ himself ordained the practice of 'bread and wine' or popularly known in Christain religion as 'Qurbana". Participating in this holy ritual reminds every Christain the sacrifice of Lord Jesus Christ on the cross. He commanded his disciples to continue the practice until He comes for the second time. To relate such a holy ritual with mundane house chores is beyond one's understanding. Read the Bible at least to gain some idea about these things. വീട്ടിലെ പണി ചെയ്യണമെന്ന് സരസമ്മക് എന്താ ഇത്ര വാശി ? സരസമ്മ സ്വന്തം ഭർത്താവിന് പണി കൊടുക്കുക. മറ്റുള്ളവരുടെ കാര്യം അവര് നോക്കിക്കൊള്ളും. മാത്രമല്ല , യാതൊരു ബന്ധവും ഇല്ലാത്ത കാര്യം ആണ് കൃബാനയും വീട്ടിലെ ജോലിയും. വിവരം ഇല്ലാതെ വല്ലതും ആക്രോശിക്കാതെ വല്ല നല്ല കാര്യവും ചെയ്യുക. ക്രിസ്തു തന്നെയാണ് 'എന്റെ ഓർമ്മക്കായി ഇത് ചെയ്‍വിൻ ' എന്ന് അരുളിയത്.
ജോയി കോരുത് 2020-02-19 23:14:30
വഴിയിൽ കൂടി വെറുതെ പോകുന്നവനെ പിടിച്ച് കെട്ടി പള്ളിയിൽ കൊണ്ടുവന്ന് ആരും കുർബാന കൊള്ളിക്കാറില്ല. പള്ളിയിൽ പോകുന്നത് ഭക്തി മൂക്കുന്നത് കൊണ്ടല്ല, ഭ്രമം മൂക്കുന്നത് കൊണ്ടാണ്. ഭ്രമം മൂത്ത് ആസക്തിയാവും, പിന്നെ കുമ്പസാരമാവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക