Image

കേരളത്തില്‍ ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ല: മന്ത്രി മണി

Published on 19 February, 2020
കേരളത്തില്‍ ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ല: മന്ത്രി മണി
കോഴിക്കോട്: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്നും മന്ത്രി എം.എം.മണി പറഞ്ഞു. കെഎസ്ഇബി സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കടുത്താലും കേരളത്തിന് ആവശ്യമുള്ള അധിക വൈദ്യുതി ലഭ്യമാക്കാന്‍ കൂടംകുളം ലൈന്‍ സജ്ജമാണ്. 1,000 മെഗാവാട്ട് വരെ ഇത്തരത്തില്‍ ലഭ്യമാക്കാം.

തൃശൂരില്‍ 400 കെവി സബ് സ്റ്റേഷന്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടും. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംഎല്‍എമാരായ വി.കെ.സി.മമ്മദ് കോയ, എ.പ്രദീപ്കുമാര്‍, പാറക്കല്‍ അബ്ദുല്ല, കാരാട്ട് റസാഖ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പൊറ്റങ്ങാടി കിഷന്‍ചന്ദ്, കെഎസ്ഇബി ചെയര്‍മാനും എംഡിയുമായ എന്‍.എസ്.പിള്ള, ഉത്തരമേഖല ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ എം.എ.ടെന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക