Image

കോയമ്‌ബത്തൂരില്‍ കെ.എസ്‌.ആര്‍.ടി.സിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു 19 മരണം

Published on 20 February, 2020
 കോയമ്‌ബത്തൂരില്‍ കെ.എസ്‌.ആര്‍.ടി.സിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു  19 മരണം


കോയമ്‌ബത്തൂര്‍: ബംഗളൂരുവില്‍നിന്ന്‌ എറണാകുളത്തേക്ക്‌ വരികയായിരുന്ന കെ.എസ്‌.ആര്‍.ടി.സി എ.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  19  പേര്‍ മരിച്ചു. 23 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കോയമ്‌ബത്തൂരിന്‌ സമീപം അവിനാശിയില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന്‌ മണിയോടെയായിരുന്നു അപകടം. മരിച്ച 19 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇതില്‍ 18 പേര്‍ മലയാളികളാണ്‌ ഒരാള്‍ കര്‍ണ്ണാടക സ്വദേശിയും. 

ഗിരീഷ്‌(43) പെരുമ്‌ബാവൂര്‍, ബിനു ബൈജു(17) ആരക്കുന്നം, ഇഗ്‌നി റാഫേല്‍(39) ഒല്ലൂര്‍, കിരണ്‍ കുമാര്‍ (33) കര്‍ണാടക, ഹനീഷ്‌(25) തൃശൂര്‍, ശിവകുമാര്‍(35) ഒറ്റപ്പാലം, രാഗേഷ്‌(35) പാലക്കാട്‌, ജിസ്‌മോന്‍ ഷാജു(24) അങ്കമാലി തുറവൂര്‍, നസീഫ്‌ മുഹമ്മദലി(24) തൃശൂര്‍, ഐശ്വര്യ(24) എറണാകുളം, റോഷാന(പാലക്കാട്‌), പി.ശിവശങ്കര്‍(30) എറണാകുളം, കെ.വി അനു(25) തൃശൂര്‍, ജോഫി പോള്‍(30) തൃശൂര്‍, ഗോപിക(25) എറണാകുളം, എം.സി മാത്യു(30) എറണാകുളം, കെ.തങ്കച്ചന്‍(40) എറണാകുളം, ബസ്‌ കണ്ടക്‌ടര്‍ ബൈജു(42) പിറവം, മാനസി മണികണ്‌ഠന്‍(25) ബംഗളൂരു എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക