Image

അവിനാശി അപകടം ; മരിച്ച 19ല്‍ 18 പേരും മലയാളികള്‍

Published on 20 February, 2020
 അവിനാശി അപകടം ;  മരിച്ച 19ല്‍ 18 പേരും മലയാളികള്‍


തിരുപ്പൂര്‍ : അവിനാശിയില്‍ കെഎസ്‌ആര്‍ടിസി ഗരുഡ കിങ്‌ ക്ലാസ്‌ ബസ്‌ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. 19 പേരാണ്‌ മരിച്ചത്‌. ഇതില്‍ 18 പേരും മലയാളികളാണ്‌. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു.

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂര്‍ അണ്ടത്തോട്‌ കള്ളിവളപ്പില്‍ നസീഫ്‌ മുഹമ്മദ്‌ അലി (24), പാലക്കാട്‌ ചീമാറ കൊണ്ടപ്പുറത്ത്‌ കളത്തില്‍ രാഗേഷ്‌ (35), പാലക്കാട്‌ ശാന്തി കോളനി നയങ്കര വീട്ടില്‍ ജോണിന്റെ ഭാര്യ റോഷാന, തൃശൂര്‍ പുറനയുവളപ്പില്‍ ഹനീഷ്‌ (25), എറണാകുളം അങ്കമാലി തുറവൂര്‍ സ്വദേശി കിടങ്ങേന്‍ ഷാജു- ഷൈനി ദമ്‌ബതികളുടെ മകന്‍ ജിസ്‌മോന്‍ ഷാജു (24), പാലക്കാട്‌ ഒറ്റപ്പാലം ഉദയനിവാസില്‍ ശിവകുമാര്‍ (35), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്‌നി റാഫേല്‍ (39), ഗോപിക ടി.ജി (25) എറണാകുളം, എം.സി. മാത്യു (30) എറണാകുളം, തങ്കച്ചന്‍ കെ.എ (40) എറണാകുളം, ജോഫി പോള്‍ സി. (30) തൃശൂര്‍, മാനസി മണികണ്‌ഠന്‍ (25) എറണാകുളം, അനു കെ.വി (25) തൃശൂര്‍, ശിവശങ്കര്‍ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കര്‍ണാടകയിലെ തുംകൂര്‍ സ്വദേശി കിരണ്‍ കുമാര്‍ എം.എസ്‌ (33) എന്നിവരാണ്‌ മരിച്ചത്‌. 

കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍ പെരുമ്‌ബാവൂര്‍ വലവനത്ത്‌ വീട്ടില്‍ വി.ഡി. ഗിരീഷ്‌ (43), കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ വി.ആര്‍. ബൈജു (42) എന്നിവരും മരിച്ചു.

15 പുരുഷന്മാരും 4 സ്‌ത്രീകളുമാണ്‌ മരിച്ചത്‌. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 20 ആംബുലന്‍സുകള്‍ കേരള സര്‍ക്കാര്‍ തിരുപ്പൂരിലേക്ക്‌ അയച്ചു. 

പരുക്കറ്റവരുടെ ചികിത്സാ ചിലവ്‌ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്‌ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അതേസമയം, കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട്‌ സ്വദേശി ഹേമരാജ്‌ പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങി.

മൃതദേഹങ്ങള്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്‌. പരുക്കേറ്റ 12 പേരെ പൂണ്ടി, തിരുപ്പൂര്‍, കോയമ്‌ബത്തൂര്‍ എന്നിവിടങ്ങളിലെ അശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഉണ്ടായിരുന്ന 48 പേരില്‍ 42 പേരും മലയാളികളാണ്‌. ബസിന്റെ വലതുഭാഗത്തിരുന്നവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക