Image

വോട്ടര്‍ പട്ടിക: ഹൈക്കോടതി വിധിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍

Published on 20 February, 2020
വോട്ടര്‍ പട്ടിക: ഹൈക്കോടതി വിധിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏത് വോട്ടര്‍ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്തണം എന്ന് തീരുമാനിക്കാന്‍ ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. യു.ഡി.എഫിനുവേണ്ടി മുസ്‌ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.


ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംസ്ഥാന കമ്മിഷന്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2019ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ സമയമെടുക്കും. ഇത് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും. പുതിയ പട്ടിക തയ്യാറാക്കാന്‍ പത്ത് കോടിയോളം രൂപ അധികമായി ചിലവാക്കേണ്ടി വരും. ഇവയെല്ലാം പരിഗണിച്ച്‌ 2015ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും കോടതിയില്‍ തടസ്സ ഹരജി നല്‍കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക