Image

വരവ് ഇത്ര ചെലവ് ഇത്ര !! കരുണ മ്യൂസിക് ഫൗണ്ടേഷന്‍ ഫണ്ട് വിവാദം !! എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിക്കൊണ്ട് സംഘാടകര്‍ രംഗത്ത് !

Published on 20 February, 2020
വരവ് ഇത്ര ചെലവ് ഇത്ര !! കരുണ മ്യൂസിക് ഫൗണ്ടേഷന്‍ ഫണ്ട് വിവാദം !! എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിക്കൊണ്ട് സംഘാടകര്‍ രംഗത്ത് !

കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയാണ് കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദം. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ കേരളത്തിലെ സംഗീതജ്ഞന്മാര്‍ നടത്തിയ പരിപാടിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ പിരിച്ചെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചില്ല എന്നുമുള്ള വിവാദമാണ് കത്തി നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ സംഗീതനിശയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങള്‍ക്കും പ്രതികരണവുമായി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 


താരങ്ങള്‍ കരുണ മ്യൂസിക് ഫൗണ്ടേഷന്‍ ഫേസ്ബുക്ക് പേജില്‍ തങ്ങള്‍ നേരിടുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ടുള്ള ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് ഉണ്ടായത്. സംഗീതനിശ വളരെ വലിയ വിജയം ആയിരുന്നെങ്കിലും സാമ്ബത്തികമായി പരാജയമായിരുന്നു എന്ന പുതിയ വെളിപ്പെടുത്തലാണ് സംഘാടകന്‍ കൂടിയായ സംഗീതസംവിധായകന്‍ ബിജിബാല്‍ വെളിപ്പെടുത്തിയത്. 23 ലക്ഷം രൂപ ആകെ ചെലവ് ആയപ്പോള്‍ പരിപാടിയില്‍ നിന്ന് ആകെ പിരിഞ്ഞു കിട്ടിയ 8 ലക്ഷത്തിനടുത്ത് തുകയാണ് എന്ന് ബിജിബാല്‍ പറയുന്നു. 500 മുതല്‍ 5000 രൂപ വരെയുള്ള നിരക്കിലാണ് ടിക്കറ്റുകള്‍ വിതരണം ചെയ്തത്. 908 ടിക്കറ്റുകള്‍ ആകെ വിട്ടുപോയെന്ന് അതില്‍ വരുമാനമായി കിട്ടിയത് അത് 7,35500 രൂപയാണെന്നും എന്നും അദ്ദേഹം പറഞ്ഞു. കൗണ്ടര്‍ വില്‍പ്പനയില്‍ വിറ്റുപോയ ടിക്കറ്റുകളില്‍ നിന്ന് 39000 രൂപ ലഭിച്ചു. അങ്ങനെ മുഴുവന്‍ പിരിഞ്ഞു കിട്ടിയത് 7,74500 രൂപയാണ്.



പിന്നീട് ജിഎസ്ടി(18%) കേരള ഫ്ലഡ് സൈസും(2%) ബാങ്ക് ചാര്‍ജ്(2%) എന്നെ കൂടെ കഴിയുമ്ബോള്‍ ആകെ 6,21936 രൂപയാണ്. എന്നാല്‍ ആ തുക റൗണ്ട് ചെയ്ത് 6,2200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്തിരുന്നു എന്ന് സംഘാടകര്‍ വെളിപ്പെടുത്തി. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും ഇത്രയും ചെറിയൊരു തുകയോ ലഭിച്ചിട്ടുള്ളൂ.?? എന്ന ഏവരുടെയും സംശയത്തിന് സംഘാടകര്‍ കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.
നാലായിരം പേര്‍ പങ്കെടുത്ത പരിപാടിയില്‍ എന്നാല്‍ മൂവായിരത്തോളം സൗജന്യ പാസിലാണ് പരിപാടി കാണാന്‍ എത്തിയത് എന്ന് സംഘാടകര്‍ വെളിപ്പെടുത്തി. കൃത്യമായ വിശദീകരണം നല്‍കിയിട്ടുള്ള വീഡിയോയില്‍ വളരെ വ്യക്തമായി തന്നെ തങ്ങള്‍ നേരിടുന്ന ആരോപണങ്ങള്‍ക്കെതിരെ സംഘാടകര്‍ പ്രതികരിക്കുകയാണ് ഉണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക