Image

ഡി ഫോര്‍ താരം സുഹൈദ് കുക്കു വിവാഹിതനാവുന്നു! വധു ദീപ, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്

Published on 20 February, 2020
ഡി ഫോര്‍ താരം സുഹൈദ് കുക്കു വിവാഹിതനാവുന്നു! വധു ദീപ, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്

മഴവില്‍ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഡി ഫോര്‍ ഡാന്‍സ്. ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡിഫോറിലൂടെ ഒത്തിരി താരങ്ങളെയാണ് മലയാളത്തിലേക്ക് ലഭിച്ചത്. ഷോ യിലെ ശ്രദ്ധേയനായ താരമായിരുന്നു സുഹൈദ് കുക്കു വിവാഹിതനാവുകയാണ്. സമൂഹ മാധ്യമങ്ങളിലുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു വിവാഹ വാര്‍ത്ത എല്ലാവരും അറിയുന്നത്. ദീപ പോള്‍ ആണ് കുക്കുവിന്റെ വധു.


'ഏഴ് വര്‍ഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്, അവസാനം ഞങ്ങളുടെ ബിഗ് ഡേ യ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവര്‍ക്കും ചേര്‍ത്ത് പിടിച്ചവര്‍ക്കും ഒരുപാട് നന്ദി' എന്നുമാണ് സുഹൈദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ സുഹൈദിനും ദീപയ്ക്കും ആശംസകളുമായി ആരാധകരും എത്തി.


രസകമരമായ കാര്യം ഇരുവരുടെയും വിവാഹത്തിനോട് അനുബന്ധിച്ച്‌ നടത്തിയ ചടങ്ങില്‍ ഡി ഫോറിലെ സുഹൃത്തുക്കളും എത്തിയിരുന്നു. കൂട്ടൂകാര്‍ക്കൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന വധു വരന്മാരുടെ ചിത്രങ്ങളാണ് തരംഗമാവുന്നത്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായതിന് ശേഷം സുഹൈദ് സിനിമകളിലും അഭിനയിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക