Image

മസില്‍ പെരുപ്പിച്ച്‌ ആര്യ; പാ രഞ്ജിത്ത് പടത്തിനായുള്ള ലുക്ക് വൈറല്‍

Published on 20 February, 2020
മസില്‍ പെരുപ്പിച്ച്‌ ആര്യ; പാ രഞ്ജിത്ത് പടത്തിനായുള്ള ലുക്ക് വൈറല്‍

മസിലും പെരുപ്പിച്ച്‌ നില്‍ക്കുന്ന ആര്യയുടെ ഫോട്ടോയാണ് ഇപ്പോള്‍ തമിഴകത്തെ ശ്രദ്ധാകേന്ദ്രം. താരം പങ്കുവെച്ച ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു, ഇത് ആര്യ തന്നെയോ?

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ബോക്സിങ് ആധാരമാക്കിയുള്ള അടുത്ത പടത്തിനു വേണ്ടിയാണ് വ്യത്യസ്ത ലുക്കില്‍ ആര്യ എത്തുന്നത്. സിനിമയുടെ അനൗണ്‍സ്മെന്റിനു മുന്നേയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായത്. ശരീരഭാരം കുറച്ച്‌ ഒരു ബോക്സറായാണ് ചാരം ചിത്രത്തിലെത്തുന്നതെന്നാണ് അണിയറ വിവരം. അനുരാ​ഗ് കശ്യപിന്റെ ഹിന്ദിയിലുള്ള മുക്കാബാസിന്റെ റീമേക്കാവും ഈ ചിത്രമെന്ന കിംവദന്തികളും നേരത്തെ പരന്നിരുന്നു.

ആര്യ തന്നെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

ആര്യ തന്നെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. നേരത്തെ പാ രഞ്ജിത് സൂര്യയെ വെച്ച്‌ പ്ലാന്‍ ചെയ്തതായിരുന്നു ചിത്രം. പിന്നീടാണ് ആര്യയിലേക്ക് ചിത്രം എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക