Image

സത്യജ്വാല, ഫെബ്രുവരി-2020

Published on 20 February, 2020
സത്യജ്വാല, ഫെബ്രുവരി-2020
Join WhatsApp News
വെള്ള പൂശാന്‍ ഉണ്ടോ 2020-02-21 14:17:12
വെള്ള പൂശാന്‍ ഉണ്ടോ ഫ്രാങ്കോയുടെ വെള്ളികാശ് വാങ്ങി നക്കി കന്യാസ്ത്രീകളെ വേട്ടയാടി രസിച്ച കരിസ്മാറ്റിക് ലാടഗുരുക്കളെ, വടി വെട്ടാൻ പോയിട്ടേയുള്ളു ----------------------------------------------- വിശുദ്ധ പൂവൻകോഴിയുടെ പീഡനം സഹിക്കവയ്യാതെ ഒരു പാവം കന്യാസ്ത്രീ, സഭയുടെ എല്ലാ അധികാരസിരാകേന്ദ്രങ്ങളുടെ വാതിലിലും മുട്ടി, ആ നീചന്റെ അധികാരപരിധിയിൽ നിന്നും ഒരു സ്ഥലംമാറ്റം മാത്രമായിരുന്നു ആവശ്യം. ഒരുത്തനും ആ പാവം സ്ത്രീയുടെ അപേക്ഷ ചെവികൊണ്ടില്ല, അവരുടെ കണ്ണുനീർ കണ്ടില്ല, കർദിനാൾ ഉൾപ്പെടെ പീലാത്തോസ് കളിച്ചു, അതിന്റെ പരിണിതഫലമായിരുന്നു തുടർന്നുണ്ടായ കേസും, കത്തോലിക്ക സഭയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കന്യാസ്ത്രീ സമരവും. സഭയുടെ പണത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ സർക്കാരും പോലീസും വേട്ടക്കാരനൊപ്പം ഓടി. "ഫ്രാങ്കോയുടെ അച്ചാരം വാങ്ങി നക്കിയ നാറികൾ, ചാനൽ തോറും കയറിയിറങ്ങി, അവരെ വീണ്ടും വീണ്ടും വേട്ടയാടി." ഫലമോ? തങ്ങളുടെ സഹോദരിക്ക് വേണ്ടി അഞ്ചു കന്യാസ്ത്രീകൾ തെരുവിലേക്ക്, അവർ നടത്തിയ ഐതിഹാസിക സമരത്തെ കേരള മനസാക്ഷി ഏറ്റെടുത്തു, കേരളത്തിന്റെ നാനാതുറകളിൽ നിന്നും ജനം വഞ്ചിസ്ക്വാറിലേക്കൊഴുകി. എവിടത്തെയും പോലെ തന്നെ പ്രജകളുടെ ചെറുത്തുനില്പിനെ പ്രതിരോധിക്കാൻ ആവാതെ ഭരണകൂടം ഒടുവിൽ ഫ്രാങ്കോയുടെ കൈകളിൽ വിലങ്ങുവെച്ചു, പിന്നിട് പാലാ സബ് ജയിലിന് മുന്നിൽ അരങ്ങേറിയ പ്രകടനങ്ങൾ ആയിരുന്നു ഏറ്റവും ലജ്ജാവഹം. പീഡനം ഏറ്റുവാങ്ങിയ കന്യാസ്ത്രീയെ കണ്ട്, ഒരാശ്വാസവാക്ക് പറയാൻ പോലും തയാറാകാത്ത ഇടയാസ്രെഷ്ട്ടന്മാർ പാലാ ജയിലിന് മുമ്പിൽ #Q നിന്നു, അകത്തു കിടക്കുന്ന പീഡനവീരനെ കണ്ട് പുറത്തുവന്ന അറക്കൻ പറഞ്ഞത്, അകത്തു കിടക്കുന്നത് ക്രിസ്തുവാണെന്നാണ്. ജയിലിന് മുമ്പിൽ കൊന്തചൊല്ലി ചില ചേച്ചിമാർ നടത്തിയ പ്രഹസനമായിരുന്നു അതിലും ശ്രേഷ്ഠമ്, ചാനൽ റിപ്പോർട്ടർ മാരെ തോല്പിക്കുന്ന പ്രകടനങ്ങൾ ആണ് ചില അടിമ യൂട്യൂബ് ചാനലുകൾ നടത്തിയത്, അതിൽ ബ്രദർ സുലൈമാന്റെ ചേച്ചി, എന്തായിരുന്നു, ഫ്രാങ്കോ വിശുദ്ധൻ ആണെന്നായിരുന്നു വാദം. ആ പാവം കന്യാസ്ത്രീക്ക് വേണ്ടി സംസാരിച്ചവരെ പോലും വെറുതെ വിടാൻ കുമാരാതി സംഘങ്ങൾ തയ്യാറല്ലായിരുന്നു, ഒളിഞ്ഞും തെളിഞ്ഞും അവരെ അപമാനിക്കാൻ, തെറി അഭിഷേകം നടത്താൻ കുമാരന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ തന്നെ തയാറാക്കി നിർത്തിയിരുന്നു ഫ്രാങ്കോയുടെ വേട്ടപ്പട്ടികൾ. അതിന്റെ ഏറ്റവും വലിയ ഇരയാണ് #സിസ്റ്റർ_ലൂസി തനിക്കെതിരെ സാക്ഷി പറഞ്ഞവരെയും വെറുതെ വിട്ടില്ല ഇവറ്റകൾ, കുര്യാക്കോസ് കാട്ടുതറ അച്ചൻ എങ്ങനെ മരണപെട്ടു എന്ന് ഇതിനോട് കൂട്ടിവായിക്കണം, ജീവിച്ചിരിക്കുന്ന പ്രധാന സാക്ഷി സിസ്റ്റർ ലിസി വടക്കേലിന്റെ അവസ്ഥ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്. വിചാരണ അടുത്ത് വരുന്നതുകൊണ്ട് മൊഴിമാറ്റിക്കാൻ തീവ്ര ശ്രമങ്ങൾ തന്നെ നടത്തികൊണ്ടിരിക്കുന്നു. അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്. ഫ്രാങ്കോയെ വെള്ളപൂശാൻ കത്തോലിക്ക സഭ എല്ലാ മാര്ഗങ്ങളും ഉപയോഗപ്പെടുത്തി, ചാനൽ അന്തിചർച്ചകളിൽ ചെന്നിരുന്നു ഛർദിച്ചവരെക്കാൾ മ്ലേച്ചമായിരുന്നു കരിസ്മാറ്റിക് ധ്യാനകുറുക്കന്മാരുടെ ഇടപെടലുകൾ, അതിൽ പ്രധാനിയായിരുന്നു കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പൻ നായ്ക്യംപറമ്പിൽ, മണിക്കൂറുകൾ നീളുന്ന വചനപ്രഘോഷണം നടത്തുന്ന അദ്ദേഹത്തിന് ഫ്രാങ്കോയെ ന്യായികരിച്ചു സംസാരിക്കാനുള്ള പത്തു മിനിറ്റ് പ്രസംഗം ആരോ എഴുതി കൊടുത്തത് നോക്കി വായിക്കേണ്ടി വന്നു. വേറൊളാൽ തന്റെ ധ്യാനകേന്ദ്രത്തിൽ ഫ്രാങ്കോക്ക് ജാമ്യം കിട്ടാൻ പ്രത്യേക പ്രാർത്ഥന വരെ നടത്തി. എന്ത് ഗതികേട് ആണ്??? ഫ്രാങ്കോക്ക്‌ വേണ്ടി വാതോരാതെ അഹോരാത്രം ന്യായികരണം നടത്തിയ മലരന്മാരെ, ഇന്ന് പുറത്ത് വന്ന സാക്ഷിമൊഴി അന്നേ വന്നിരുന്നെങ്കിൽ അയാൾ ഇന്നും ജാമ്യം കിട്ടാതെ പാലാ ജയിലിൽ തന്നെ കിടന്നേനെ. ഇപ്പോഴും വൈകിട്ടില്ല. കുമിഞ്ഞു കൂടുന്ന സമ്പത്തിന്റെ സുഖലോലുപതയിൽ സ്വയം മറന്നു ജീവിക്കുന്ന നിന്റെ ഒക്കെ മുഖത്തുള്ള അടുത്ത പ്രഹരമാണ് ഇന്ന് കണ്ടത്, ഇനി എത്ര സഹോദരിമാർ ഈ വഴി വരുമെന്നു കാത്തിരുന്നു കാണാം. ഒരു #Me_too_Challenge കന്യാസ്ത്രീകൾ ഏറ്റെടുത്താൽ ഫ്രാങ്കോയുടെ മാത്രം ആയിരിക്കില്ല, പല കോഴികളുടെയും മുഖം മൂടി അഴിഞ്ഞുവീഴും. ഇനിയെങ്കിലും നിരാലംബരായ കന്യാസ്ത്രീ സമൂഹത്തോട് നിങ്ങൾ ചെയ്തു കൂട്ടുന്ന അനീതികൾ നിർത്തിയില്ലെങ്കിൽ, കാലം ഇതിലും വലിയ പ്രഹരമായിരിക്കും നിങ്ങൾക്കായ്‌ കാത്തു വച്ചിരിക്കുന്നത്. ഇനിയും ഫ്രാങ്കോയെയും അവന്റെ വിശുദ്ധ പീഡനത്തെയും ന്യായികരിക്കാൻ ആണ്, ക്രിസ്തുവിന്റെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെടുന്ന നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഒന്നേ പറയാനൊള്ളൂ, കുമാരന്റെ വാക്കുകൾ കടമെടുത്താൽ " വടി വെട്ടാൻ പോയിട്ടേയുള്ളു " അടി പുറകെ വണ്ടി വിളിച്ചു വന്നുകൊണ്ടിരിക്കും. കടപ്പാട് ജോബ്‌സൺ ജോസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക