Image

അമേരിക്ക എന്ന സ്വപ്ന ലോകം. ഒരു കുടിയേറ്റക്കാറന്റെ കണ്ണിലൂടെ...(മോഹന്‍ ജോര്‍ജ്)

Published on 20 February, 2020
അമേരിക്ക എന്ന സ്വപ്ന ലോകം. ഒരു കുടിയേറ്റക്കാറന്റെ കണ്ണിലൂടെ...(മോഹന്‍ ജോര്‍ജ്)
ആദ്യം ഓര്‍മ വരുന്നത് എവിടെയോ വായിച്ച ഒരു കഥയാണ് .
തന്റെ കൂട്ടുകാരന്‍ അമേരിക്കയെ പറ്റി വാതോരാതെ സംസാരിക്കുന്നു, അമേരിക്കയില്‍ പോകുന്നതിനെ പറ്റി
കുളിര്‍ കൊള്ളുന്നു. അമേരിക്ക അമേരിക്ക ഇതേ കേക്കാനുള്ളു.

അപ്പോള്‍ ഫ്രണ്ട് ചോദിച്ചു 'നിനക്ക് എന്താ അമേരിക്കയോട് ഇത്ര പ്രേമം'.

മറുപടി 'അവിടെ പാവപ്പെട്ടവന്‍ പോലും തടിയന്മാര്‍ ആണ്. അവിടെയാണ് എനിക്ക് പോകേണ്ടത്.'

അതെ അതു ശരിയാണ്. ഇവിടുത്തെ പാവപ്പെട്ടവര്‍ തടിയന്മാര്‍ ആണ്. ഇവിടുത്തെ പാവപ്പെട്ടവന്‍ മിക്ക രാജ്യത്തെ ധനവാനെക്കാളും ധനവാന്‍ ആണ്. അതു തന്നെയല്ല ഇവിടുത്തെ പാവപ്പെട്ടവനെ സര്‍ക്കാര്‍ കാത്തുകൊള്ളും.

ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് വാടക, ഭക്ഷണം, കറന്റ്, എന്നുവേണ്ട എല്ലാം സൗജന്യം ആയി കിട്ടും.
സര്‍ക്കാര്‍ ഇങ്ങിനെ ഉള്ളവരെ സഹായിക്കുന്നത് നല്ലതുതന്നെ. പക്ഷേ വേറെ ചിലര്‍ ഇതു വാങ്ങിക്കാന്‍ തന്നെ ഇരിക്കുന്നു.

വെറുതെ നടന്നു കയറിയാല്‍ മതിയല്ലോ.

1935-ല്‍ ആണ് വെല്‍ഫേര്‍ സ്‌ക്കീമുകള്‍ എവിടെ നടപ്പാക്കിത്തുടങ്ങിയത്.

അമേരിക്ക എന്ന സ്വപ്നം സാക്ഷാല്കരിക്കാന്‍, സ്വന്തം നാടും വീടും കുടുംബവും വിട്ട് വന്നിട്ട് അത് സാക്ഷാത്കരിക്കാന്‍ കഴിയാതെ പോകുന്നവരെ കരകയറ്റാന്‍ ഉള്ള സര്‍ക്കാരിന്റെ ഒരു ശ്രമം.

കറുത്ത വര്‍ഗക്കാരും ദക്ഷിണ അമേരിക്കക്കാരും ആണ് കൂടുതലും ഇതിന്റെ ഉപയോദ്ധാക്കള്‍.
പക്ഷേ കറുത്തവര്‍ ഇപ്പോള്‍ പറയുന്നു വെള്ളക്കാര്‍ മനഃപൂര്‍വം അവരെ മടിയന്മാര്‍ ആക്കിയെന്ന്. ഫ്രീ ആയി തിന്നപ്പോള്‍ പരാതി ഇല്ലായിരുന്നു. പരാതിപ്പെടുമ്പോഴും അവര്‍ തന്നെ ഇപ്പോഴും ഫ്രീ ആയി തിന്നുന്നു.
ഇതില്‍ ഒട്ടും അതിശയം ഇല്ല.

പത്തും ഇരുവതും കൊല്ലം മുന്‍പ് വന്ന നമ്മളടക്കമുള്ള ഏഷ്യക്കാര്‍ പണിയെടുത്തും കച്ചവടം ചെയ്തും പണക്കാര്‍ ആയപ്പോള്‍ അല്ലങ്കില്‍ കുറഞ്ഞപക്ഷം സ്വന്തം കാലില്‍ നില്‍കുമ്പോള്‍, കറുത്തവര്‍ ഇപ്പോളും അവന്റെ ദാരിദ്ര്യത്തെ, നൂറ്റിയമ്പത്തു കൊല്ലം മുന്‍പ് ഉണ്ടായിരുന്ന അടിമത്തതില്‍ കുറ്റം കണ്ടെത്തുന്നു

അമേരിക്കന്‍ സ്വപ്നത്തിന്റ സാഷാത്കാരത്തിന്, കഠിന പ്രയന്നങ്ങള്‍ക്ക് തയാറായി, ഏതു സാഹചരിവും തരണം ചെയ്യാന്‍ തയാറായി, വേണ്ടി വന്നാല്‍ സര്‍ക്കാര്‍ താങ്ങും എന്ന ഉറപ്പോടെ, പണ്ട് കുടിയേറ്റക്കാര്‍ കച്ചയും കെട്ടി വന്നു., ഇന്ന് വരുന്നവരാകട്ടെ സര്‍ക്കാരിന്റെ ഔദാര്യത്തിനു മാത്രം വരുന്നു.

വെറുതെ അതിരു ചാടി നടന്നു വന്നാല്‍ മതിയല്ലോ. എത്തി കഴിഞ്ഞാല്‍ എല്ലാം ഫ്രീ. ആരോഗ്യ സംരക്ഷണം വരെ. ഇവിടുത്തെ പൗരന് നിഷേധിക്കപ്പെട്ട സംവിധാനങ്ങള്‍.

മാറി മാറി വന്ന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല എന്ന് പറയുന്നതായിരിക്കും അതിന്റെ ശരി. 'കാട്ടിലെ തടി തേവരുടെ ആന'.
അതിന്റെ കൂടേ ബുദ്ധിക്ക് നിരക്കാത്ത കുറെ നിയമങ്ങളും.

അനകൃതമായി ആരെങ്കിലും അതിര്‍ത്തി കടന്നാല്‍ അവരെ അറസ്റ്റ് ചെയുന്നു, പക്ഷേ ഉള്ളിലേക്ക് തന്നെ പോകുവാന്‍ അനുവദിക്കുന്നു.
വീട്ടല്‍ വന്ന കള്ളനെ പൂമാലയിട്ടു സ്വീകരിച്ചിട്ട് വീട്ടിലേക്ക് തന്നെ പോകുവാന്‍ അനുവദിക്കുന്ന പോലെ.
ബുഷിനെ പോലെ ഒന്നിനും കൊള്ളാത്തവരും ഒബാമയെ പോലെ ഒരു എക്‌സ്പീരിയന്‍സ് ഇല്ലാത്തവരും രാജ്യം ഭരിച്ചപ്പോള്‍ സംഗതി കൂടുതല്‍ വഷളായി.

ആയിരകണക്കിന് അമേരിക്കന്‍ ഭടന്‍മാരെയും ലക്ഷകണക്കിന് ഇറാഖി പൗരരെയും കൊന്നൊടുക്കിയ യുദ്ധം ഒരു കള്ള കഥയുടെ പുറത്തായിരുന്നു എന്ന് ഇവിടുത്തെ ജനപ്രീതിനിധികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോളും ബുഷ് ഒരു കൂസലും ഇല്ലാതെ വിലസുന്നു.

ഇത് കുടിയേറ്റക്കാരുടെ നാടാണ് അവരെ തടയരുത് എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കുടിയേറ്റക്കാരുടെ
ഉദ്ദേശം വേറെയാണ് എന്ന് മറുവിഭാഗം.
ജോലി ചെയ്യാന്‍ ഒരു വിഭാഗം. ചുമ്മാതിരുന്നു തിന്നാന്‍ ഒരു വിഭാഗം. അവരുടെ വോട്ട് ലക്ഷ്യം ഇട്ട് അവരെ താങ്ങുന്ന ഒരു വിഭാഗം.

ഒരു അഴിച്ചു പണി തീര്‍ച്ചയായും ആവശ്യം ആണ് .
വെറുതെ കാശ് കിട്ടുന്നവര്‍ എപ്പോഴും രേഖക്ക് താഴെ നില്ക്കാന്‍ ശ്രമിക്കുന്നു.
കൂടുതല്‍ കാശ് ഉണ്ടാക്കുംതോറും കൂടുതല്‍ കൂടുതല്‍ സര്‍ക്കാര്‍ പിടിച്ചു വാങ്ങുന്നു.
പക്ഷേ അതി സമ്പന്നര്‍ നികുതി കൊടുക്കാതെ രക്ഷപെടുന്നു.

പല സമൂഹങ്ങളിലും സര്‍ക്കാരിനെ കളിപ്പിക്കാനുള്ള ചില സാങ്കേതിക വിദ്യകള്‍ ആ സമൂഹങ്ങള്‍ തന്നെ ചിട്ടപ്പെടുത്തുന്നു.
നിയപരമായി ശരിയായിട്ടുള്ള വിദ്യകള്‍
പക്ഷേ മനസാക്ഷിക്ക് ചേരുന്നതാണോ എന്ന് അറിയില്ല.

ഉതാഹരണമായി (കേട്ട കഥകള്‍ ആണ്.)
നിയമപരമായി വിവാഹം കഴിക്കുന്നില്ല. കുട്ടി ഉണ്ടാകുമ്പോള്‍ അച്ഛന്‍ ആരെന്ന് ഔദ്ധോദിക റെക്കോര്‍ഡ് ഇല്ല. അമ്മക്ക് ഒന്നുകില്‍ ജോലി ഇല്ല അല്ലങ്കില്‍ കിട്ടുന്ന ശമ്പളം രേഖക്ക് താഴെ. അപ്പോള്‍ എല്ലാം ഫ്രീ. പക്ഷേ അച്ഛന്‍ രംഗത്തുതന്നെ ഉണ്ട്. തിരശീലക്കു പുറകില്‍.

വിവാഹം കഴിച്ചവര്‍ ഒഫീഷ്യലായിട്ട് വേറെ വേറെ താമസിക്കുന്നു. പക്ഷേ വേറെ വേറെ അല്ല താനും.

വീട് വാങ്ങാന്‍ പള്ളികള്‍ കടം കൊടുക്കുന്നു. നല്ല കാര്യം തന്നെ. പക്ഷേ അത് തിരികെ അടയ്ക്കുമ്പോള്‍ അത് സംഭാവനയായി മാറുന്നു. ടാക്‌സില്‍ പ്രയോജനപ്പെടുത്തുന്നു

എനിക്ക് നേരിട്ട് അറിയുന്ന ഒരു കാര്യം
ഒരു ബില്‍ഡിങ്ങില്‍ ചെറിയ ചോലി ചെയുന്ന ഒരാള്‍, മേലധികാരിയോടെ തന്റെ ശമ്പളം കുറക്കണം എന്നു ആവശ്യപ്പെടുന്നു. അതെ കുറക്കണം. അദ്ദേഹത്തിന്റെ മകന്‍ അക്കൗണ്ടന്റ് ആണ്. പിടികിട്ടിയോ. രേഖക്ക് താഴെ വരണം. അപ്പോള്‍ ഈ ആനുകുലങ്ങള്‍ എല്ലാം കിട്ടും.

ബൈബിള്‍ കഥകളിലൂടെയും മഹാഭാരത കഥകളിലൂടെയും ചെറുപ്പം മുതല്‍ തന്നെ സത്യം മുറുകെ പിടിക്കണം എന്ന് മനസ്സില്‍ പ്രോഗ്രാം ചെയ്തിട്ടുള്ളതുകൊണ്ടാവാം നമ്മുടെ ആളുകള്‍, ഇങ്ങിനെചെയ്യുന്നില്ല .
അല്ലങ്കില്‍ കുറവ്.

ട്രമ്പ് എന്ന ലോകോത്തര വ്യവസായി കാര്യങ്ങള്‍ നേരെയാക്കും എന്ന് പ്രത്യാശിക്കുന്നു. വളരെ ചെറിയ സമയം കൊണ്ട് വളരെയേറെ കാര്യങ്ങള്‍ സാധിച്ചെടുത്തിരിക്കുന്നു. എല്ലാവര്‍ക്കും എല്ലാം എപ്പോഴും ഇഷ്ടപെടണമെന്നില്ലല്ലോ. പക്ഷേ തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വളരെ വേഗം തന്നെ ചെയ്തു തീര്‍ക്കുന്നു.
അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഒരു ലോകോത്തര വ്യവസായി ആയി നിലകൊള്ളുന്നത്.

ഒരു ധീര യോദ്ധാവിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം ആണ് ?
പലതില്‍ ചിലത്. ചിലതു മാത്രം.
കൂര്‍മ്മയുള്ള കണ്ണുകള്‍ (കാഴ്ച്ച )
കാഴ്ച്ച, കാഴ്ചപ്പാട്, ചിന്ത, ബുദ്ധി.

ബാക്കിയുള്ള പാണ്ഡവര്‍ ഇലയും ശിഖരവും കിളിയെയും കണ്ടപ്പോള്‍ അര്‍ജുനന്‍ കണ്ടത് കണ്ണ്. കണ്ണ് മാത്രം .

എതിരാളിയെ ഏതു വിധേനെയും തോല്‍പ്പിക്കുക. അതിന് ഏതു അവസരവും ഏതു വഴിയും തിരഞ്ഞെടുക്കാം.

ചളിയില്‍ കുടുങ്ങിയ രഥത്തിന്റെ അരികില്‍, നിരായുധനായി നില്‍ക്കുന്ന കര്‍ണ്ണനെ അമ്പ് എയ്ത് കൊല്ലാന്‍, സാക്ഷാല്‍ ഭഗവാന്‍ തന്നെ കല്‍പ്പിക്കുന്നു
ഭഗവാന്‍ പറഞ്ഞ ന്യായികരണം 'ഈ ഒരു സാഹചര്യത്തിലെ ഇത് സാധ്യമാകു, നടപ്പുള്ളു '

ഞാന്‍ ട്രമ്പിനെ പറ്റിയാണോ പറഞ്ഞത്? ആയിരിക്കാം. 
Join WhatsApp News
അമേരിക്കൻ സ്വപ്നം ഒരു കുടിയന്റെ കണ്ണ 2020-02-21 09:11:45
'ട്രമ്പ് എന്ന ലോകോത്തര വ്യവസായി കാര്യങ്ങള്‍ നേരെയാക്കും എന്ന് പ്രത്യാശിക്കുന്നു.' എങ്ങനെ ചിരിക്കാതിരിക്കും . അമേരിക്കയിലെ ആകയുള്ള ലോകോത്തര വ്യവസായി യെ ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നു . കഷ്ടം ! ഫോക്സ് ന്യുസ് മാത്രം കണ്ടതുകൊണ്ട് ഒരാൾ എഴുത്തുകാരനാകില്ല .വായിക്കണം ചരിത്രം വായിക്കണം . കുടിയനും കുടിയേറ്റക്കാരനും തമ്മിൽ വ്യത്യാസമുണ്ട് . ഏതെങ്കിലും ഒരു നഴ്സ് വഴി ഇവിടെ വരും. ജീവിതത്തിൽ മെയ്യങ്ങാതെ ജോലി ചെയ്യും പിന്നെ അടുത്തിരിക്കുന്ന ഒരു കടലാസ്സും പേനയും എടുക്കും. എന്നിട്ട് കുറെ പൊട്ടത്തരം എഴുതി വിടും . 'അമേരിക്കൻ സ്വപനം ഒരു കുടിയേറ്റക്കാരന്റെ കണ്ണിലൂടെ " കറുത്തതെല്ലാം അഴുക്കാണെന്നുള്ള ധാരണ ആദ്യം കളയണം. അതിന് വായിക്കണം വായിച്ചു വായിച്ചു വരുമ്പോൾ മനസ്സിലാകും, ട്രംപ് ലോകോത്തര വ്യവസായി അല്ല , വെറും തട്ടിപ്പാണെന്ന് . ബിൽഗേറ്റ്, ബ്ലൂംബെർഗ്, വാറൻ ബഫറ്റ്‌ ,സാം വാൾട്ടൻ കൊച്ചു ബ്രദേഴ്‌സ്‌ ഇവർക്കെല്ലാം കുടിയേറ്റ ചരിത്രം ഉണ്ടായിരുന്നു, കഠിനാദ്ധ്വാനത്തിലൂടെ ജീവിതം ഉണ്ടാക്കി മറ്റുള്ളവർക്കും ജീവിതം ഉണ്ടാക്കി കൊടുത്തവരാണ് അവർ , അവരെ കാണാൻ കഴിയണമെങ്കിൽ കുടിക്കാതെ ഇരുന്നു വായിച്ചിട്ട് എഴുതണം
UNO 2020-02-21 13:41:32
“The American dream is rapidly becoming the American illusion, as the United States now has the lowest rate of social mobility of any of the rich countries.” “American exceptionalism was a constant theme in my conversations. But instead of realising its founders’ admirable commitments, today’s United States has proved itself to be exceptional in far more problematic ways that are shockingly at odds with its immense wealth and its founding commitment to human rights.”
civil war trumpan 2020-02-21 13:52:57
സോഷ്യൽ മീഡിയയിൽ വൈറ്റ് നാഷണലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഒരു നീണ്ട ചരിത്രമാണ് റിപ്പ. സ്റ്റീവ് കിംഗിന് (റിപ്പപ്ലിക്കൻ -അയോവ) ഉള്ളത്, ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും തമ്മിലുള്ള “മറ്റൊരു ആഭ്യന്തര യുദ്ധം” ഇയാൾ നിർദ്ദേശിക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്നു. വെളുമ്പൻ ട്രമ്പൻ മാർ തോക്ക് എടുത്താൽ ആദ്യം വെടി കൊള്ളുന്നത് ഇന്ത്യക്കാർ ആയിരിക്കും. ഞാനും ട്രമ്പൻ ആണ്, ഞാൻ സ്ഥിരം എന്റെ ഹീറോ ട്രംപിനെ പൊക്കി എഴുതും ഞാൻ കറുത്ത കണ്ണട വച്ചിരിക്കുന്നതുകൊണ്ടു എന്നെ ആരും കാണില്ല എന്നോ എൻ്റെ ചുറ്റും സംഭവിക്കുന്നവ ഞാൻ കാണുന്നില്ല എന്നോ കരുതിയതുകൊണ്ടോ എൻ്റെ എഴുത്തിന്റെ കൂടെ 60 % റിട്ടേൺ കിട്ടുന്ന സ്റ്റോക് വിൽക്കുന്ന ഓർത്തഡോക്സ് കാരൻ ഉണ്ടെന്നു കരുതുന്നത് കൊണ്ടോ വെടി ഏൽക്കില്ല എന്ന് കരുതണ്ട. ഏറ്റവും കൂടുതൽ ട്രമ്പന്മാരും തോക്ക് ഉള്ള വെള്ള വർണ്ണ വിവേചകരും തെക്കേ ആസിൽ ആണ്.
എംപ്ലോയ് ഓഫ് ദി മന്ത് 2020-02-21 14:19:58
Putin declared trump to be the employee of the month- kremlin News To mark the honor, Trump’s name will be added to a plaque that hangs in the hallway outside the Kremlin’s H.R. office.
Jose 2020-02-21 15:49:34
Congratulation Mohan George. Very well presented!
Jamal 2020-02-21 23:21:56
അമേരിക്കയിലുള്ള മുൻകാല മലയാളി കുടിയേറ്റക്കാർ കുറേ കിളവന്മാർ ശക്തമായി എതിർക്കുന്ന കുടിയേറ്റത്തെ ഒരു തരം അസൂയ പുതിയതായി ആരെങ്കിലും അമേരിക്കൻ പൗരത്വം എടുക്കുമോ എന്ന ഇതിൻറെ ഇടയിൽ അങ്ങനെ കുറേ ആളുകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക