Image

വാവ സുരേഷ്‌ ഇന്ന്‌ ആശുപത്രി വിട്ടേക്കും

Published on 21 February, 2020
വാവ സുരേഷ്‌ ഇന്ന്‌ ആശുപത്രി വിട്ടേക്കും


തിരുവനന്തപുരം: അണലിയുടെ കടിയേറ്റ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ്‌ ഇന്ന്‌ ആശുപത്രി വിട്ടേക്കും. പത്തനാപുരത്ത്‌ പാമ്‌ബിനെ പിടികൂടിയ ശേഷം നാട്ടുകാര്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ്‌ കടിയേറ്റത്‌. 

കടിയേറ്റ്‌ ഗുരുതരാവസ്ഥയിലായ വാവ സുരേഷ്‌ ഒരാഴ്‌ചയോളം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടി. 

കഴിഞ്ഞ ദിവസമാണ്‌ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക്‌ മാറ്റിയത്‌. അദ്ദേഹത്തിന്‌ വിദഗ്‌ധ ചികിത്സ ഉറപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക