Image

മലപ്പുറത്ത്‌ സൂര്യാതപമേറ്റ്‌ ഒരാള്‍ മരിച്ചു

Published on 21 February, 2020
മലപ്പുറത്ത്‌ സൂര്യാതപമേറ്റ്‌ ഒരാള്‍ മരിച്ചു


മലപ്പുറം: തിരുന്നാവായയില്‍ സൂര്യാതപമേറ്റ്‌ ഒരാള്‍ മരിച്ചു . തിരുനാവായ കുറ്റ്യേടത്ത്‌ സുധി കുമാറാണ്‌(45) മരിച്ചത്‌. കൃഷിപ്പണിക്കിടെ കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു .

ഇന്ന്‌ രാവിലെ കൊയ്‌ത്തിനിറങ്ങിയതായിരുന്നു ഇദ്ദേഹം . രാവിലെ കൊയ്‌ത്തു കഴിഞ്ഞ്‌ 9.30 ഓടുകൂടി മറ്റുള്ളവരെല്ലാം പണി നിര്‍ത്തിപ്പോയി. 

എന്നാല്‍ സുധികുമാര്‍ പാടത്ത്‌ പണി തുടര്‍ന്നു . മരണകാരണം സൂര്യാതപമാണെന്നാണ്‌ പ്രാഥമിക നിഗമനം. സുധികുമാറിന്‍റെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്‌. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക