Image

അമ്മയായ സന്തോഷം പങ്കുവെച്ച്‌ താരസുന്ദരി

Published on 21 February, 2020
അമ്മയായ സന്തോഷം പങ്കുവെച്ച്‌ താരസുന്ദരി

ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി വീണ്ടും അമ്മയായി. നടി തന്നെയാണ് ഈ സന്തോഷകരമായ വാര്‍ത്ത തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ കൈ വിരലിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് വീട്ടില്‍ പുതിയ മാലഖ എത്തിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സമിഷ എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് (സറഗസി) കുഞ്ഞ് പിറന്നിരിക്കുന്നത്.



ഫെബ്രുവരി 15 നാണ് ശില്‍പ-രാജ് കുന്ദ്ര ദമ്ബതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഞങ്ങളുടെ പ്രാര്‍ഥനയ്ക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുകയാണ്. ഞങ്ങളുടെ മാലഖ സമിഷ ഷെട്ടി കുന്ദ്രയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ഞങ്ങളുടെ മാലഖയെ അനുഗ്രഹിക്കണമെന്നും താരം കുറിച്ചു. സമിഷ എന്ന പേരിന്റെ അര്‍ത്ഥം താരം പങ്കുവെച്ചിട്ടുണ്ട്. ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു എന്നാണ് പേരിന്റെ അര്‍ത്ഥം. സ എന്നത് സംസ്കൃതം വാക്കും മിഷ എന്ന റഷ്യന്‍ വാക്കും ചേര്‍ത്താണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.




ശില്‍പ്പ-രാജ് കുന്ദ്ര ദമ്ബതികള്‍ക്ക് എട്ട് വയസുകാരനായ ഒരു മകന്‍ കൂടിയുണ്ട്. വിയാന്‍ എന്നാണ് മകന്റെ പേര്. വിവാഹത്തിന് ശേഷം ബോളുവുഡ് സിനിമ ലോകത്ത് നിന്ന് വിട പറഞ്ഞ ശില്‍പ്പ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് വിട പറഞ്ഞുവെങ്കിലും ബോളിവുഡ് കോളങ്ങളില്‍ ശില്‍പ ഷെട്ടി ഇപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. താരത്തിന്റെ ഫിറ്റ്നെസ് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക