തൈര് ശീലമാക്കിയാല്‍ കുടലില്‍ അണുബാധയ്ക്കുളള സാധ്യത കുറയ്ക്കാം. കൂടാതെ വിവിധതരം വൈറസ് അണുബാധ തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. തൈരിലുളള ബൈഫിഡോ ബാക്ടീരിയം ലാക്റ്റിസ് എന്ന മിത്ര ബാക്ടീരിയ പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. വൈറസ്, ഉപദ്രവകാരികളായ ബാക്ടീരിയ എന്നിവയ്‌ക്കെതിരേയുളള പോരാട്ടങ്ങള്‍ക്കു കരുത്തുപകരുന്നു. അവശ്യംവേണ്ട പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനും മിത്ര ബാക്ടീരിയം ശരീരത്തിനു സഹായകം.
ഗ്രീന്‍ ടീ ശീലമാക്കുന്നതും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും. പോളിഫീനോള്‍സ് എന്നറിയപ്പെടുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ഗ്രീന്‍ടീയില്‍ സമൃദ്ധം. പ്രത്യേകിച്ചും എപി ഗാലോ കേയ്റ്റ് ചിന്‍ 3 ഗാലേറ്റ് ഇജിസിജി എന്ന ആന്‍റി ഓക്‌സിഡന്‍റ്. ഗ്രീന്‍ ടീയുടെ ആരോഗ്യഗുണങ്ങള്‍ക്കു പിന്നില്‍ അതിനുളള പങ്ക് ചില്ലറയല്ല. ഗ്രീന്‍ ടീ ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയര്‍ എന്നിവ കുറയ്ക്കുന്നതിനും സഹായകം. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ രക്തസമ്മര്‍ദം നിയന്ത്രിതമാക്കാം. സ്‌ട്രോക് സാധ്യത കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
ശ്വാസത്തിലെ ദുര്‍ഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗസ് രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു.