Image

തണുത്തുറഞ്ഞ് മൂന്നാര്‍, സന്ദര്‍ശകരുടെ തിരക്കേറി

Published on 21 February, 2020
 തണുത്തുറഞ്ഞ് മൂന്നാര്‍, സന്ദര്‍ശകരുടെ തിരക്കേറി
മൂന്നാര്‍ : വേനല്‍ച്ചൂടില്‍ മറ്റു സ്ഥലങ്ങള്‍ ചുട്ടുപൊള്ളുമ്പോള്‍ കൊടും കുളിരില്‍ തണുത്തുറഞ്ഞ് മൂന്നാര്‍. ഈ മാസം പകുതി പിന്നിടുമ്പോഴും കാലം തെറ്റിയ കാലാവസ്ഥ മൂലം മൂന്നാറില്‍ പല ഭാഗത്തും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്.

ഒരാഴ്ചയായി പല എസ്റ്റേറ്റുകളിലും പുലര്‍ച്ചെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു.ഇന്നലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചെണ്ടുവരൈ, സൈലന്റ്‌വാലി, പെരിയവരൈ, ചിറ്റുവരൈ എസ്റ്റേറ്റുകളിലും മൂന്നാര്‍ ടൗണിലും പുലര്‍കാലത്ത് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ നല്ലതണ്ണിയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഒട്ടേറെ സന്ദര്‍ശകര്‍ എത്തുന്ന മാട്ടുപ്പെട്ടിയില്‍ 4 ഡിഗ്രി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക