Image

വില്‍സണ്‍ ഉഴത്തില്‍ (ഫിലിപ്പ് മാത്യു) ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയന്റെ ആര്‍വിപി സ്ഥാനാര്‍ഥി

Published on 21 February, 2020
വില്‍സണ്‍ ഉഴത്തില്‍ (ഫിലിപ്പ് മാത്യു) ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയന്റെ ആര്‍വിപി സ്ഥാനാര്‍ഥി
ഫ്‌ളോറിഡ: ഫെഡറേഷന്‍ ഓഫ് മലയാളി  അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ (FOMAA) ഏറ്റവും ശക്തവും പ്രവര്‍ത്തനനിരതവുമായ ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയന്റെ  2020 22 ലെ  ആര്‍വിപി ആയി ജാക്ക്‌സണ്‍വില്‍ മലയാളി അസോസിയേഷന്റെ  മുന്‍ പ്രസിഡന്റും,  ഫോമായുടെ അറിയപ്പെട്ട പ്രവര്‍ത്തകനുമായ വില്‍സണ്‍ ഉഴത്തിലിനെ ഏകകണ്ഠമായി ജാക്ക്‌സണ്‍വില്‍ മലയാളി അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തു.

ജാക്ക്‌സണ്‍വില്‍ അസോസിയേഷന്‍ (MANOFA)  പ്രസിഡന്റ സതീഷ് വര്ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ്  ഫോമായുടെ സജീവ പ്രവര്‍ത്തകനായ വില്‍സണ്‍ ഉഴത്തിലിനെ നാമനിര്‍ദ്ദേശം ചെയ്തത്.

ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജണിലെ  പത്തോളം മലയാളി അസ്സോസിയേഷനുകളാണ് ഫോമായിലുള്ളത് . എല്ലാ അസോസിയേഷനുമായി നല്ല ബന്ധം പുലര്‍ത്തുന്ന വില്‍സണ്‍ ഉഴത്തില്‍ മികച്ച റീജണല്‍ വൈസ് പ്രസിഡന്റായിരിക്കുമെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

മികച്ച സംഘടനാ  നേത്രത്വവും ബഹുമുഖ പ്രതിഭയുമുള്ള ശ്രീ. വില്‍സണ്‍ ഉഴത്തില്‍ വിവിധസാമൂഹ്യരംഗത്തു തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്.  കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയനെ  അടുത്ത തലത്തിലേക്ക്  ഉയര്‍ത്തുവാന്‍ അക്ഷീണ പ്രവര്‍ത്തനം നടത്തുമെന്ന്  വില്‍സണ്‍ ഉറപ്പു നല്‍കി.

ഫ്‌ളോറിഡാ റീജിയനിലുള്ള എല്ലാ അസോസിയേഷന്‍  ഭാരവാഹികളുടെയും പ്രിയ സുഹൃത്തുക്കളുടെയും. ഫോമാ പ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ സഹകരണവും പിന്തുണയും വില്‍സണ്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത അയച്ചത്: ജയ്‌സണ്‍  സിറിയക്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക