Image

ഫ്രാങ്കോയ്‌ക്കെതിരായ പുതിയ ലൈംഗികാരോപണത്തില്‍ സ്വമേധയാ കേസെടുക്കാത്തത് ദുരൂഹം; പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം: എസ്.ഒ.എസ്

Published on 21 February, 2020
ഫ്രാങ്കോയ്‌ക്കെതിരായ പുതിയ ലൈംഗികാരോപണത്തില്‍ സ്വമേധയാ കേസെടുക്കാത്തത് ദുരൂഹം; പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം: എസ്.ഒ.എസ്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പുതിയ ലൈംഗികാരോപണം ഉയര്‍ന്നിട്ടും സ്വമേധയാ കേസെടുക്കാത്തത് ദുരൂഹമാണെന്ന് സേവ് ഔര്‍ സിസ്റ്റേഴ്സ് സംഘടന. ലൈംഗികാരോപണമുള്ള മൊഴി ലഭിച്ചിട്ടും കേസെടുക്കാതെ രഹസ്യമാക്കി വച്ചത് ദുരൂഹമാണ്. പുതിയ ആരോപണം പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും എസ്.ഒ.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ബിഷപ്പ് ഫ്രാങ്കോ കേസില്‍ മറ്റൊരു കന്യാസ്ത്രീയില്‍ നിന്ന് ഗുരുതരമായ ലൈംഗിക ആരോപണമുള്ള മൊഴി കിട്ടിയിട്ടും സ്വമേധയാ കേസെടുക്കാതെ രഹസ്യമാക്കി വച്ചത് ദുരൂഹമാണ്. പ്രത്യേക FlR രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഏത് സാഹചര്യത്തിലാണ് അന്വേഷണ സംഘം ഈ മൊഴി രഹസ്യമാക്കി വച്ചത് എന്ന കാര്യം അന്വേഷിക്കണം. ഉന്നതരുടെ സ്വാധീനം ഇതിന് പുറകിലുണ്ടോ എന്ന് സംശയിക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ കീഴിലുള്ള ഈ സാക്ഷി മൊഴി മാറ്റിപ്പറയില്ല എന്ന കാര്യം ഉറപ്പാക്കേണ്ടതുണ്ട്. 

പരാതിക്കാരിയായ കന്യാസ്ത്രീക്കു വേണ്ടി വ്യക്തിപരമായ വക്കീല്‍ എന്ന നിലയില്‍ അഡ്വ. ജോണ്‍ റാല്‍ഫ് ഹാജരാകും. S0S വഞ്ചി സ്‌ക്വയറിലെ സമരം നടത്തിയപ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ പങ്കെടുത്തു ധാര്‍മിക പീന്തുണ അറിയിച്ചയാളാണ് അഡ്വ. റാല്‍ഫ്. ഒരു സോഷ്യല്‍ കമ്മിറ്റ്‌മെന്റ് എന്ന നിലയിലാണ് അദ്ദേഹം കേസ് ഏറ്റെടുത്തത്. ഈ 22 ആം തീയതി വിടുതല്‍ ഹര്‍ജിയില്‍ പ്രോസിക്യൂട്ടറോടൊപ്പം അഡ്വ റാല്‍ഫും ഹാജരാകും. </p>
sos ന്റെ ശ്രമഫലമായാണ് ഇത് സാദ്ധ്യമായത്. ഹൈക്കോടതിയിലും മേല്‍ക്കോടതികളിലും അഡ്വ. റാല്‍ഫ് കേസുകള്‍ കൈകാര്യം ചെയ്യും. കേസിന്റെ അവസാനം വരെ തികഞ്ഞ പ്രതിബദ്ധതയോടെ നില കൊള്ളുമെന്ന് S0S എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.





Join WhatsApp News
അതില്ല എന്ന് കന്യാ സ്ത്രി 2020-02-21 14:01:06
ഫ്രാന്കൊയിക്ക് 'അത്' ഇല്ല എന്ന് മൊഴി കൊടുക്കാന്‍ സ്ത്രികള്‍ തയ്യാര്‍, അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും. സ്ത്ഫിക്ക് ഹയിമ്ന്‍ തുന്നി പിടിപ്പിക്കാമെങ്കില്‍ ഫ്രാന്കൊയുടെത് ഇല്ലാതെ ആക്കാനും സാധിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക