Image

കാത്തിരിപ്പിന് വിരാമം; കെഎഎസ് പരീക്ഷയെഴുതുന്നവര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

Published on 21 February, 2020
കാത്തിരിപ്പിന് വിരാമം; കെഎഎസ് പരീക്ഷയെഴുതുന്നവര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിന്റെ ആദ്യത്തെ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിന് വേണ്ടിയുള്ള പരീക്ഷയക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തടസ്സങ്ങളെല്ലാം നീക്കി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം യാഥാര്‍ഥ്യമാകുകയാണ്. ഏതാണ്ട് നാല് ലക്ഷത്തോളം ഉദ്യേഗാര്‍ത്ഥികള്‍ സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.

രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടക്കുന്നത്. ആദ്യ പരീക്ഷ രാവിലെയും, രണ്ടാം സെക്ഷന്‍ ഉച്ചയ്ക്ക് ശേഷവും. ചരിത്രവും, ശാസ്ത്രവും സമകാലിക സംഭവങ്ങളും എല്ലാം ചേര്‍ത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിവും, ഭാഷാനൈപുണ്യവും പരിശോധിക്കാന്‍ ഉതകുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ ഫലം വന്നതിന് ശേഷം സിവില്‍ സര്‍വീസ് പരീക്ഷ പോലെ മെയിന്‍ പരീക്ഷയും അഭിമുഖം ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. 2018 ല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപികരിച്ചതിന് ശേഷം നടത്തുന്ന ആദ്യ പരീക്ഷയാണിത്.

സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും ജനകീയതയും വളര്‍ത്തുക എന്നതാണ് കെ.എ.എസിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ ഭരണനിര്‍വഹണ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാല്‍വയ്പാണിത്. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക