Image

സൗദിയില്‍ സംഗീത ആല്‍ബം 'ഒരുനാള്‍' പ്രകാശനം ചെയ്തു

Published on 21 February, 2020
സൗദിയില്‍ സംഗീത ആല്‍ബം 'ഒരുനാള്‍' പ്രകാശനം ചെയ്തു

റിയാദ്: സൗദിയിലെ മാറ്റത്തിനു ശേഷം സൗദി പൗരന്മാരുടെ സ്‌നേഹാശീര്‍വാദത്തോടെ പരസ്യമായി കാമറകണ്ണുകളാല്‍ ഒപ്പിയെടുത്ത 'ഒരുനാള്‍' എന്ന ആല്‍ബം ശ്രദ്ധയമാകുന്നു. റിയാദ്, ദമാം, ജുബൈല്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ആല്‍ബം, ഫെബ്രുവരി 8ന് അല്‍ മദീനാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

നാടകങ്ങളിലൂടെയും സിനിമാ സീരിയലുകളിലൂടെയും ശ്രദ്ധയനായ കലാഭവന്‍ ഷാരോണ്‍ ശരീഫ് ആണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. സംഗീതവും രചനയും ബഷീര്‍ വടശേരിയും ആലാപനം ഷബാന അന്‍ഷാദ് എന്നിവരും നിര്‍വഹിച്ചു. ബിഗ് ബി മീഡിയആണ് ചിത്രീകരണം, കാമറ സിബിന്‍ മാത്യു, എഡിറ്റിംഗ് ഹരീഷ് മുരളി. ഫാഹിദ്, ജെറീര്‍, ഡോണ അബി എന്നിവരാണ് അഭിനേതാക്കള്‍.

പരിപാടിയുടെ ഭാഗമായി നടന്ന സ്‌നാക്‌സ് കോംപറ്റീഷന്‍, ഷജീര്‍ പട്ടുറുമാലും റിയാദിലെ പ്രശസ്ത ഗായകരും ചേര്‍ന്ന് അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റ് എന്നിവ അരങ്ങേറി. ചടങ്ങില്‍ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഷംനാദ് കരുനാഗപ്പള്ളി,മജീദ് കരുനാഗപ്പളി, സത്താര്‍ കായംകുളം,വിജയന്‍ നെയ്യാറ്റിന്‍ക്കര,ഷാജി മഠത്തില്‍, ജയന്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക