Image

സ്വപ്നം കാണാന്‍ തയാറായുണ്ടോ... എന്നാല്‍ നിങ്ങളെ ഫൊക്കാന വിളിക്കുന്നു

Published on 21 February, 2020
സ്വപ്നം കാണാന്‍ തയാറായുണ്ടോ... എന്നാല്‍ നിങ്ങളെ ഫൊക്കാന വിളിക്കുന്നു
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ അമേരിക്കയിലെ എഴുത്തുകാര്‍ക്കും സാഹിത്യപ്രേമികള്‍ക്കുമായി മലയാള  കഥാ / കവിത രചന മത്സരം നടത്തുന്നു . 18 വയസിനു മേല്‍ പ്രായം ഉള്ള നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത് . മലയാള ഭാഷയും സംസ്കൃതിയും അന്യം നിന്നു പോകാതെ തലമുറകളിലേക്ക് കൈമാറാനുള്ള ഫൊക്കാനയുടെ ശ്രെഷ്ഠമായ  ശ്രമങ്ങളില്‍ ഏറ്റവും പുതിയ കാല്‍ വെയ്പ്പാണ് ന്യൂയോര്‍ക് റീജിയന്‍ മുന്നോട്ടു വെയ്ക്കുന്ന ഫൊക്കാന പൊന്‍ മലയാളം അവാര്‍ഡ് എന്ന്  പ്രസിഡന്റ് ശ്രീ മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു . ഇന്നത്തെ നവ മാധ്യമ ഇടങ്ങളിലൂടെ അനേകം യുവ എഴുത്തുകാര്‍ മുന്നോട്ടു വരുന്നു എങ്കിലും അവരുടെ രചനകള്‍ വേണ്ട രീതിയില്‍ അംഗീകരിക്കപ്പെടുന്നില്ല അഥവാ പ്രോത്സാഹിക്കപെടുന്നില്ല എന്ന ചിന്തയില്‍ നിന്നും ആണ് ഫൊക്കാന പൊന്‍ മലയാളം എന്ന സങ്കല്പ്പം ഊരിതിരിഞ്ഞത് എന്ന് ന്യൂയോര്‍ക് റീജിയന്‍ വൈസ് പ്രസിഡന്റ് ശ്രീ ശബരിനാഥ് അറിയിച്ചു  .പ്രശസ്ത പ്രവാസി സാഹിത്യകാരനായ ശ്രീ സാംസി കൊടുമണ്‍ , പതിറ്റാണ്ടുകളായി അമേരിക്കന്‍ മലയാളി സാമൂഹിക സാംസകാരിക രംഗത്തെ ചിന്തകനും വാഗ്മിയുമായ ശ്രീ വര്‍ഗീസ് ചുങ്കത്തില്‍ , എഴുത്തുകാരനും പുരോഗമന ചിന്താധാരയില്‍ ശക്തമായ സമകാലീന ഇടപെടലുകള്‍നടത്തുകയും ചെയ്യുന്ന ശ്രീ കെ കെ ജോണ്‍സന്‍ എന്നീ പ്രമുഖരാണ് ഫൊക്കാന പൊന്‍ മലയാളം സാഹിത്യ മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത് . സര്‍ഗ്ഗധനരായ നിരവധി മലയാളികള്‍ക്ക് ഫൊക്കാന പൊന്‍മലയാളം  പുത്തനുണര്‍വ് പകരും എന്നതില്‍ സംശയം ഇല്ലെന്നു ഫൊക്കാന ജനറല്‍ സെക്രട്ടറി ശ്രീ ടോമി കോക്കാട്ട് പറഞ്ഞു . ഫൊക്കാനയുടെ ഏറ്റവും ശക്തമായ റീജിയന്‍ ആയ ന്യൂയോര്‍ക് റീജിയന്‍ എന്നും പുതുമയുള്ള ആശയങ്ങള്‍ കൊണ്ട് വന്നു വിജയിപ്പിച്ചിട്ടുള്ളവര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

  ഫൊക്കാന പൊന്‍ മലയാളം സാഹിത്യ മത്സരം കഥാ രചനക്കായുള്ള വിഷയം "കാത്തിരിപ്പ് " ആണ് . കഥ എട്ടു ഫുള്‍സ്‌കേപ്പ് പേജില്‍ കവിയാന്‍ പാടില്ല.കവിതാ രചനക്കുള്ള വിഷയം" നഷ്ടം " ആണ് . കവിത മൂന്ന് ഫുള്‍സ്‌കേപ്പ് പേജില്‍ കവിയാന്‍ പാടില്ല .

പങ്കെടുക്കുന്നവര്‍ അമേരിക്കയിലോ ക്യാനഡയിലോ താമസിക്കുന്നവര്‍ ആയിരിക്കണം.   ഇതുവരെ പ്രസിദ്ധീകരിക്കാതെ സൃഷ്ടികള്‍ വേണം അയക്കാന്‍ .  സൃഷ്ടിയോടൊപ്പം രചയിതാക്കള്‍  അവരുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും ഒരു പാസ്‌പോര്ട്ട് സൈസ് ഫോട്ടോയും (ഡിജിറ്റല്‍ മതിയാകും ) സ്വന്തം സൃഷ്ടിയാണെന്ന് സാക്ഷ്യപെടുത്തിയ ഒരു കുറിപ്പ് കൂടി  വെച്ച് ഈമെയിലില്‍ അയക്കേണ്ടതാണ് . ഇമെയില്‍ : fokanaponmalayalam@gmail.com  . ക്യാഷ് അവാര്‍ഡും പ്രശംസപത്രവുമടങ്ങുന്ന ഫൊക്കാന പൊന്‍മലയാളം അവാര്‍ഡിലേക്കു സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15, 2020 .ഫൊക്കാന പൊന്മലയാളം ജൂറിയുടെ  തീരുമാനങ്ങള്‍ അന്തിമമായിരിക്കും . ഫൊക്കാന പൊന്മലയാളം സാഹിത്യമത്സരം നിയമങ്ങളും നിര്‍ദേശങ്ങളും മുന്നറിയിപ്പ് കൂടാതെ മാറ്റുന്നതിനോ പരിഷകരിക്കുന്നതിനോ ഉള്ള അധികാരം ഫൊക്കാന പൊന്‍ മലയാളം സംഘാടകരില്‍  നിക്ഷിപ്തമായിരിക്കും.

സ്വപ്നം കാണാന്‍ തയാറായുണ്ടോ... എന്നാല്‍ നിങ്ങളെ ഫൊക്കാന വിളിക്കുന്നു
Join WhatsApp News
പൊൻ മാണി 2020-02-22 07:11:33
വരൂ എഴുത്തുകാരെ ഫോക്കാനയിൽ ചേരൂ! കഥയും കവിതയും എഴുതാൻ പഠിക്കൂ! കൈ നിറയെ സമ്മാനങ്ങൾ നേടൂ! മലയാളം പഠിച്ചു അമേരിക്കയിൽ എന്തെങ്കിലും ഒക്കെ ആയിത്തീരൂ!!!
ഇട്ടി മാണി 2020-02-21 23:40:24
ഉവ്വ് ഉവ്വേ ....... നൂറ് വീട് സ്വപ്നം കാണാൻ തുടങ്ങിയിട്ട് വര്ഷം മൂന്നായി....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക