Image

ജോര്‍ജി വര്ഗീസ് ടീമില്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി ടോമി അമ്പേനാട്ട്

ഫ്രാന്‍സിസ് തടത്തില്‍ Published on 22 February, 2020
ജോര്‍ജി വര്ഗീസ് ടീമില്‍  ഫൊക്കാന  ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി  ടോമി അമ്പേനാട്ട്
ചിക്കാഗോോ: ചിക്കാഗോ മലയാളികളുടെ അഭിമാനമായ പ്രമുഖ സംഘടനാ പ്രവര്‍ത്തകനും ഫൊക്കാന നേതാവുമായ ടോമി അമ്പേനാട്ട് ഫൊക്കാനയുടെ 20202022 തെരെഞ്ഞെടുപ്പില്‍ ജോര്‍ജി വര്ഗീസ് നയിക്കുന്ന ടീമില്‍ ബോര്‍ഡ് ഓഫ് ട്രസ്‌റ് അംഗമായി മത്സരിക്കുന്നു. ചിക്കാഗോ മലയാളികളുടെയും പ്രത്യേകിച്ച് ക്‌നാനായ സമുദായത്തിന്റെയും കരുത്തനായ നേതാവായ ടോമി ഫൊക്കാനയുടെയും സജീവ നേതൃത്വം വഹിച്ചിട്ടുള്ള നേതാവാണ്. ഗോള്‍ഡന്‍ ജൂബിലി(50 വര്‍ഷം)യിലേക്കു കടക്കുന്ന അമേരിക്കയിലെതന്നെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷ (സി.എം.എ)നു  സ്വന്തമായി ഓഫീസും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിച്ചത് 5 വര്ഷം മുന്‍പ് ടോമി സി. എം. എയുടെ പ്രസിഡണ്ട് ആയിരുന്നപ്പോഴാണ്. 

നിലവില്‍  കെ.സി.സി.എന്‍.എ യുടെ നാഷണല്‍ കൗണ്‍സില്‍  അംഗമായി പ്രവര്‍ത്തിക്കുന്ന ടോമി 2020 ജൂലൈ 23 മുതല്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന  കെ.സി.സി.എന്‍.എ യുടെ നാഷണല്‍  കോണ്‍ഫറെന്‍സിന്റെ ഫണ്ട് റൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആണ്. ഫോക്കാന ഓഡിറ്റര്‍ ആയിരുന്ന ടോമി ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡണ്ടുമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച ടോമി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസി(ഐ എന്‍..ഒ.സി.)ന്റെ ചിക്കാഗോ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ടുമായിരുന്നു. ചിക്കാഗോ കെ.സി.എസിന്റെ ഫിനാസ് കമ്മിറ്റി അംഗം, ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്. ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് ബിരുദവും  ബിഎഡും നേടിയ ടോമി കോളേജ് യൂണിയന്‍ സെക്രട്ടറിയുമായിരുന്നു.യൂത്ത് കോണ്‍ഗ്രസ് ഉഴവൂര്‍ മണ്ഡലം പ്രസിഡണ്ട്, പാലാ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എന്നി പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മാത്യു (മത്തായി) അമ്പേനാത്തിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ മൂന്നാമനായ ടോമി  കഴിഞ്ഞ 22  വര്‍ഷമായി ചിക്കാഗോ എല്‍മ്സ്റ്റ് ഹോസ്പിറ്റലില്‍ റേഡിയോളജി ടെക്‌നീഷനായി ജോലി ചെയ്തു വരുന്നു. റെസ്പിറ്ററി തെറപ്പിസ്റ്റായ സാനിയാണ് ഭാര്യ. മക്കള്‍: ടോണിയ, ടാഷ, സിറില്‍.

ചിക്കാഗോ മലയാളികളുടെ അഭിമാനമായ ടോമി അമ്പേനാട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം തങ്ങളുടെ ടീമിനും ചിക്കാഗോയിലെ മുഴുവന്‍  മലയാളികള്‍ക്കുമുള്ള അംഗീകാരമാണെന്ന്  ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ്(ഫ്‌ലോറിഡ), സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയ്ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗണ്‍ ) അസ്സോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി), അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്), വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ  ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്),ജോര്‍ജ് പണിക്കര്‍ (ചിക്കാഗോ), കിഷോര്‍ പീറ്റര്‍ (ഫ്‌ലോറിഡതാമ്പ), ചാക്കോ കുര്യന്‍ (ഫ്‌ലോറിഡ ഒര്‍ലാണ്ടോ),മനോജ് ഇടമന (നയാഗ്ര ഫോള്‍സ്‌കാനഡ), റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരായ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്‌സാസ്), ഡോ. ബാബു സ്റ്റീഫന്‍ ( വാഷിംഗ്ടണ്‍ ഡി. സി.) എന്നിവര്‍ പറഞ്ഞു.

ജോര്‍ജി വര്ഗീസ് ടീമില്‍  ഫൊക്കാന  ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി  ടോമി അമ്പേനാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക