Image

പ്രോട്ടോക്കോള്‍ ലംഘനം ; മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിലക്ക്

Published on 23 February, 2020
പ്രോട്ടോക്കോള്‍ ലംഘനം ; മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിലക്ക്

പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിലക്ക്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. നിപ വൈറസ് പരിശോധനകളില്‍ അടക്കം പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് ഐ.സി.എം.ആര്‍ ആരോപിച്ചു. വിവിധ പരീക്ഷണങ്ങള്‍ക്കായി വിദേശഫണ്ട് ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട് .


എന്നാല്‍ പ്രോട്ടോകോള്‍ പാലിച്ചാണ് നിപ വൈറസ് പരിശോധനകള്‍ നടത്തിയതെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു .'വിദേശഫണ്ട് സ്വീകരിച്ചിട്ടില്ല, ഉപയോഗിച്ചത് ഐ.സി.എം.ആര്‍ ഫണ്ട് മാത്രം' എന്നാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക