Image

പി.എസ്.സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍

Published on 23 February, 2020
പി.എസ്.സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍

കോഴിക്കോട്: . പി.എസ്.സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍.സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്ന വിഷയത്തില്‍ സ്വമേധയാ പരിശോധന നടത്തും. പരാതി ലഭിച്ച കോച്ചിങ്ങ് സെന്‍ററുകള്‍ക്കെതിരെ നടപടിയുണ്ടാകും.


ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഇരിക്കുമ്ബോള്‍ മറ്റു ജോലികള്‍ ചെയ്യാന്‍ പാടില്ല. ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. പരീക്ഷയ്ക്ക് മുമ്ബ് ലഭിച്ച പരാതികള്‍ നേരത്തെതന്നെ ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് അന്വേഷണം.

പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പി.എസ്.സി. ചോദ്യക്കടലാസ് സെക്ഷനുകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്ന ആക്ഷേപവുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് പൊതുഭരണ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക